ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി ജനങ്ങൾക്കിടയിൽ ഫാസ്റ്റ്ടാഗ് ഉപയോഗം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫാസ്റ്റ്ടാഗ് സംവിധാനത്തില്‍ പുതിയ
ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍ എത്തിയിരുന്നു. ഡിജിറ്റല്‍ പണമിടപാട് സംവിധാനമായ ഫാസ്റ്റ്ടാഗിലേക്ക് വാഹന ഉടമകളെ പൂര്‍ണമായി ഇതിന്റെ ഭാഗമായി മാറ്റുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ്ണ ലക്ഷ്യം.
ഡിജിറ്റല്‍ ഇടപാടുകളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദേശീയ പാതയിലെ ടോളുകള്‍ കേന്ദ്രീകരിച്ച് ആരംഭിച്ച ഫാസ് ടാഗ് സംവിധാനത്തിനുള്ള
ഇളവ് ഏതാനും ദിവസം കൂടി കഴിഞ്ഞാല്‍ അവസാനിക്കുന്നതാണ്.
വാഹനങ്ങളിലെ ചില്ലുകളില്‍ പതിക്കുന്ന ഫാസ്റ്റ്ടാഗ് ഫെബ്രുവരി 29 വരെ മാത്രമേ സൗജന്യമായി ലഭിക്കുകയുള്ളൂ. ഫെബ്രുവരി 15 മുല്‍ 29 വരെയാണ് സൗജന്യം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.
ഫാസ്ടാഗ് സൗജന്യമാക്കിയെങ്കിലും സെക്യൂരിറ്റി ഡെപ്പോസിറ്റ്, മിനിമം ബാലന്‍സ് എന്നിവയില്‍ മാറ്റം വരുത്തിയിട്ടില്ല. രാജ്യത്തുടനീളം 527 ദേശീയപാതകളിലാണ് ഫാസ്ടാഗ് സംവിധാനം നടപ്പാക്കിയിട്ടുള്ളത്