Breaking News

ഐപിഎല്‍ പതിനാലാം സീസണ് ഇന്ന് ചെന്നൈയില്‍ തുടക്കം; മത്സരം 7.30ന്…

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനാലാം സീസണ് ഇന്ന് ചെന്നൈയില്‍ തുടക്കം. നിലവിലെ ചാമ്ബ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. വൈകുന്നേരം 7.30ന് ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം ആരംഭിക്കുന്നത്.

രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ വലിയ ആശങ്കകള്‍ക്കിടയിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ആരാധകര്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടാകില്ല. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ മുബൈയെ

സംബന്ധിച്ചിടത്തോളം ഈ സീസണില്‍ അവര്‍ ലക്ഷ്യം വയ്ക്കുന്നത് തുടര്‍ച്ചയായി മൂന്ന് കിരീടം നേടി ഹാട്രിക്ക് നേട്ടമാണ്. 13 വര്‍ഷം കളിച്ചിട്ടും കിരീടമൊന്നും നേടാനാകാത്ത നാണക്കേട് മാറ്റാനുള്ള അവസരമാണ് ബാംഗ്ലൂരിനിത്. ചെന്നൈയിലെ സ്ലോ പിച്ച്‌

സാധാരണ സ്പിന്നര്‍മാരെ തുണയ്ക്കുന്നതാണ്. കഴിഞ്ഞ വര്‍ഷം കിരീടം നേടിയ ടീമിലെ പ്രധാനികളെ എല്ലാം നിലനിര്‍ത്തിയാണ് മുംബൈ ടീം ഇറങ്ങുന്നത്. മലയാളി താരങ്ങള്‍ ഉള്‍പ്പടെ ബാറ്റിങ്ങിലും ബോളിങ്ങിലും

അല്‍പം മാറ്റങ്ങള്‍ വരുത്തിയാണ് ബാംഗ്ലൂര്‍ ടീം എത്തുന്നത്. മധ്യ ഓവറുകളില്‍ കരുത്താകാന്‍ മാക്‌സ്‌വെല്‍, കെയില്‍ ജാമിസണ്‍, ഡാന്‍ ക്രിസ്റ്റ്യന്‍ എന്നീ വിദേശ താരങ്ങളുമായാണ് ബാംഗ്ലൂരിന്റെ വരവ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …