രാജ്യത്തെ മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ വേര്‍പാടില്‍ അനുശോചനം അറിയിച്ച് പ്രമുഖ രാഷ്ട്രീയ നേതാക്കള്‍. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, അമിത് ഷാ, രാഹുല്‍ ഗാന്ധി എന്നിവര്‍ പ്രണബ് മുഖര്‍ജിയുടെ വേര്‍പാടില്‍ അനുശോചനം അറിയിച്ചു.
വികസന കുതിപ്പില്‍ മായാത്ത മുദ്ര പതിപ്പിച്ച അതികായനാണ് പ്രണബ് മുഖര്‍ജിയെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്. പ്രണബിന്റെ അനുഗ്രഹം വാങ്ങുന്ന ചിത്രം പങ്കുവച്ചാണ് അദ്ദേഹം അനുശോചിച്ചത്.
രാജ്യത്തിനൊപ്പം പ്രണബ് മുഖര്‍ജിക്ക് ആദരം അര്‍പ്പിക്കുന്നെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഒരു കാലഘട്ടത്തിന്റെ അവസാനമെന്നും ഞെട്ടിപ്പിക്കുന്ന വിയോഗമെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു.
നഷ്ടമായത് മികച്ച രാഷ്ട്രതന്ത്രജ്ഞനെയെന്നായിരുന്നു ഉപരാഷ്ട്രപതിയുടെ പ്രതികരണം. നികത്താനാവാത്ത വിടവെന്ന് അമിത് ഷായും അനുസ്മരിച്ചു. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ്
ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രണബ് മുഖര്‍ജിയുടെ മരണം സ്ഥിരീകിരിച്ചത്. മരണം സ്ഥിരീകരിച്ച് മകന് അഭിജിത് മുഖര്‍ജിയാണ് ട്വീറ്റ് ചെയ്തത്.
NEWS 22 TRUTH . EQUALITY . FRATERNITY