Breaking News

ചരിത്രം രചിച്ച്‌ ഇന്ത്യ; ഡല്‍ഹി മെട്രോയില്‍ ലോക്കോ പൈലറ്റില്ലാത്ത ട്രെയിന്‍; ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ഡ്രൈവറില്ല ട്രെയിന്‍ സര്‍വീസ്…

ലോക റെയില്‍ ഭൂപടത്തില്‍ ഇന്ത്യ പുതിയൊരു അധ്യായം കൂടിച്ചേര്‍ത്തു. ലോകത്തെ ഡ്രൈവറില്ലാത്ത, ഏറ്റവും വലിയ നാലാമത്തെ ട്രെയിന്‍ സര്‍വീസായി ഡല്‍ഹി മെട്രോ. ഡല്‍ഹി മെട്രോയിലെ മജ്‌ലിസ് പാര്‍ക്ക് മുതല്‍ ശിവ വിഹാര്‍ വരെയുള്ള, 59 കിലോമീറ്റര്‍ പിങ്ക് ലൈനിലും ഇന്നലെ രാവിലെ മുതല്‍ ലോക്കോ പൈലറ്റില്ലാത്ത ട്രെയിനുകള്‍ ഓടിത്തുടങ്ങി. ഇതോടെ ഡല്‍ഹി മെട്രോയുടെ 96.7 കിലോമീറ്ററും ഓട്ടോമേറ്റഡായി. 2020 ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മെട്രോയുടെ 37.7 കിലോമീറ്ററില്‍ ഡ്രൈവറില്ലാ ട്രെയിന്‍ ഉദ്ഘാടനം ചെയ്തിരുന്നു.

രാജ്യം ചരിത്രം കുറിച്ചതായി ഉദ്ഘാടന പ്രസംഗത്തില്‍ നഗര വികസന മന്ത്രി ഡോ. ഹര്‍ദീപ് സിങ് പുരി ചൂണ്ടിക്കാട്ടി. ഡിഎംആര്‍സിക്കു മാത്രമല്ല രാജ്യത്തിനു തന്നെ അഭിമാനകരമാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനു മുന്‍പ് പ്രതിദിനം അറുപത്തിയഞ്ചു ലക്ഷം യാത്രക്കാരാണ് ഡല്‍ഹി മെട്രോയിലുണ്ടായിരുന്നത്. ഡല്‍ഹി മെട്രോയിലെ തൊണ്ണൂറ്റിയേഴ് കിലോമീറ്ററും ഡ്രൈവറില്ലാത്ത ട്രെയിനുകള്‍ ഓടുന്ന പാതയായി.

ഇതോടെ ട്രെയിനുകളുടെ ഓട്ടം കൂടുതല്‍ സുഗമമായി, കാര്യക്ഷമവും. സമയലാഭവും ഉണ്ട്. ചെലവു കുറയും. മാനുഷികമായ തെറ്റുകള്‍ സംഭവിക്കില്ല എന്നതിനാല്‍ അപകടങ്ങളും കുറയും. ട്രെയിന്‍ രാവിലെ ഓടിത്തുടങ്ങും. മുന്‍പ് എന്‍ജിനുകളും കോച്ചുകളും പരിശോധിക്കുന്നതും സെല്‍ഫ് ടെസ്റ്റുകളായി. അതിനാല്‍ കൃത്യത വളരെക്കൂടുതലാണ്. ചെറിയ അപാകതകള്‍ പോലും കണ്ടെത്താനും കഴിയുമെന്നതാണ് പ്രത്യേകത.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …