Breaking News

മലയാള സിനിമാ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിപ്പിച്ച വിവാഹമോചനങ്ങള്‍…

1. പ്രിയദർശൻ

1990 ലാണ് സംവിധായകൻ പ്രിയദർശനും നായിക ലിസിയും തമ്മിൽ വിവാഹിതരാകുന്നത്.
നീണ്ട കാലത്തെ ദാമ്പത്യജീവിതത്തിനു ശേഷം 2014 ൽ ഇരുവരും വേർപിരിയാൻ തീരുമാനിക്കുകയായിരുന്നു,
തുടർന്ന്‍ 24 വർഷത്തെ ദാമ്പത്യജീവിതത്തിനു ശേഷം 2016 ൽ ഇരുവരും വിവാഹമോചനം നേടി വേർപിരിയുകയായിരുന്നു.

2. കാവ്യാ മാധവൻ

മലയാളത്തിന്‍റെ പ്രിയതാരം കാവ്യാ മാധവനും നിഷാൻ ചന്ദ്രയും തമ്മിൽ 2009 ലാണ് വിവാഹിതരാകുന്നത്.
വിവാഹ ശേഷം ഇരുവരും കുവൈറ്റിലേക്ക് പോകുകയായിരുന്നു.
എന്നാൽ വെറും നാലു മാസത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം കാവ്യ നാട്ടിലേക്ക് മടങ്ങി വരുകയായിരുന്നു.
നിഷാനും കുടുംബവുമായി തനിക്ക് ഒത്തുപോകാൻ കഴിയില്ല എന്നായിരുന്നു കാവ്യ പറഞ്ഞത്. തുടർന്ന് 2011 ൽ ഇരുവരും വിവാഹമോചിതരാവുകയായിരുന്നു.

3. മംമ്താ മോഹൻദാസ്‌

ബിസിനസുകാരനായ പ്രജിത്ത് കർത്തയും മംമ്താ മോഹൻദാസും 2011 നവംബറിലായിരുന്നു വിവാഹിതരായത്.
പക്ഷെ വിവാഹശേഷം പൊരുത്തക്കേടുകൾ ഉണ്ടായതിനെതുടർന്ന് 2012 ഡിസംബറിൽ ഇരുവരും വേർപിരിയുകയായിരുന്നു.
തനിക്ക് സംഭവിച്ച ഏറ്റവും വലിയ തെറ്റായിരുന്നു തന്‍റെ വിവാഹമെന്നായിരുന്നു വിവാഹമോചനം നേടിയ ശേഷം മംമ്ത പറഞ്ഞത്.

4. അമല പോൾ

സിനിമാപ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച വാർത്തയായിരുന്നു അമല പോളും സംവിധായകൻ A.L വിജയും തമ്മിലുള്ള വിവാഹമോചന വാർത്ത‍.
2011 ൽ പ്രണയത്തിലായ അമലയും വിജയും 2014 ൽ വിവാഹിതരാകുകയായിരുന്നു. തുടർന്നും സിനിയിൽ സജീവമായിരുന്നു അമല.
എന്നാൽ അധികം വൈകാതെതന്നെ 2016 ൽ ഇരുവരും വിവാഹ മോചിതരാവുകയായിരുന്നു.

5. രേവതി

1988 ലായിരുന്നു പ്രേക്ഷകരുടെ പ്രിയതാരം രേവതിയുടെ വിവാഹം. സിനിമാ മേഖലയിൽ നിന്ന് തന്നെയുള്ള സുരേഷ് മേനോനെയായിരുന്നു രേവതി വിവാഹം കഴിച്ചത്.

നീണ്ട വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം 2002 ൽ ഇരുവരും വേർപിരിയുകയായിരുന്നു. തുടർന്നും കുറേവർഷം ഇരുവരും നല്ല സുഹൃത്തുക്കളായി സൗഹൃദം മുന്നോട്ട് കൊണ്ടുപോയിരുന്നു. എന്നാൽ വീണ്ടും ഇരുവരും ഒന്നിക്കുന്നു എന്നുള്ള വാർത്തകൾക്കെതിരെ ‘ഇനിയൊരിക്കലും അത്തരമൊരു തിരിച്ചുവരവ് ഉണ്ടാകില്ല’ എന്നായിരുന്നു രേവതിയുടെ പ്രതികരണം.

6. ദിലീപ്

മലയാളത്തിന്‍റെ പ്രിയ നടി മഞ്ചു വാര്യരും ദിലീപും 1998 ലായിരുന്നു വിവാഹിതരാവുന്നത്. വിവാഹശേഷം മഞ്ചു വാര്യർ പൂർണ്ണമായും സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ 2013 ല്‍ ഇരുവരും വേർപിരിയാൻ തീരുമാനിക്കുകയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങി, തുടർന്ന്‍ 2014 ൽ വിവാഹമോചനത്തിന് അപേക്ഷ നൽകുകയും 2015 ൽ ഇരുവരും വിവാഹമോചിതരാവുകയുമായിരുന്നു.

7. ദിവ്യ ഉണ്ണി

സിനിമയിൽ സജീവമായിരുന്ന ദിവ്യ ഉണ്ണി 2002 വിവാഹിതയാകുന്നത്. തുടർന്ന്‍ ഭർത്താവ് സുധീർ ശേഖരനോപ്പം അമേരിക്കയിലേക്ക് പോകുകയായിരുന്നു. എന്നാൽ 2016 ൽ ഇരുവരും വിവാഹമോചിരായ വാർത്തയാണ് പിന്നീട് കേട്ടത്. ഭർത്താവിന്‍റെ നിസ്വാർഥ നിറഞ്ഞ സ്വഭാവമാണ് തന്നെ വിവാഹമോഹനതിന് പ്രേരിപ്പിച്ചതെന്നായിരുന്നു ദിവ്യാ ഉണ്ണി പറഞ്ഞത്.

8. മനോജ്‌ കെ ജയൻ

ദീർഘനാളത്തെ പ്രണയത്തിനു ശേഷം ഉർവശിയും മനോജ്‌ കെ ജയനും 2000 ലാണ് വിവാഹിതരാകുന്നത്, വിവാഹശേഷം ഉർവശി സിനിമയിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്തിരുന്നു, എന്നാൽ കുറച്ചുനാളത്തെ ദാമ്പത്യത്തിനുശേഷം 2007 ൽ ഇരുവരും വിവാഹ മോചിതരാവുകയായിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …