Breaking News

കൊട്ടാരക്കര പുത്തൂരില്‍ പെയിന്റിങ് തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്…

കൊല്ലം കൊട്ടാരക്കര പുത്തൂരില്‍ വൈദ്യുതാഘാതമേറ്റ് പെയിന്റിങ് തൊഴിലാളി മരിച്ചു. കൊട്ടാരക്കര പുത്തൂര്‍ കാരിക്കല്‍ സ്വദേശി ശ്രീകുമാറാണ് (42) മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു.

ഇവരുടെ നില ഗുരുതരമല്ല. 11 കെവി ലൈനില്‍നിന്നാണ് ഇവര്‍ക്ക് ഷോക്കേറ്റത്. പുത്തൂരില്‍ ട്യൂട്ടോറിയല്‍ കോളജ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ പെയിന്റിങ് ജോലിയ്ക്കിടെ ഇന്ന് രാവിലെ ഒമ്ബതരയോടെയായിരുന്നു അപകടം.

പെയിന്റിങ്ങിനിടെ ഫ്ളക്സ് ബോര്‍ഡ് മാറ്റിവയ്ക്കുമ്ബോള്‍ ബോര്‍ഡിന്റെ ഒരുഭാഗം 11 കെവി വൈദ്യുതി ലൈനില്‍ തട്ടുകയും വൈദ്യുതാഘാതമേല്‍ക്കുകയുമായിരുന്നു. നാലുപേര്‍ ഒന്നിച്ചാണ് പെയിന്റിങ് ജോലി ചെയ്തുകൊണ്ടിരുന്നത്.

പുത്തൂര്‍ പൊലിസ് കേസെടുത്തു. അഞ്ജുവാണ് ശ്രീകുമാറിന്റെ ഭാര്യ. മക്കള്‍: മഹാലക്ഷ്മി, നിഖിത്ത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …