Breaking News

തെലങ്കാനയിൽ പ്രളയം: ഒന്നരക്കോടി നൽകി പ്രഭാസ്, കേരളത്തോട് സഹായം അഭ്യർഥിച്ച്‌ വിജയ് ദേവരകൊണ്ട…

കോവിഡിനൊപ്പം കനത്ത മഴയെതുടർന്ന് പ്രളയ ദുരിതത്തിലാണ് തെലങ്കാന. ഇതിനോടകം തന്നെ 70 പേർ മരിച്ചു. നിരവധി പേർക്കാണ് വീട് നഷ്ടമായത്. വലിയ തോതിലുള്ള കൃഷിനാശവും റിപ്പോർട്ട് ചെയ്തു.

രക്ഷാപ്രവർത്തനം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. തെലങ്കാനയ്ക്ക് സഹായവുമായി ഒട്ടേറെ സിനിമാ താരങ്ങൾ ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.

തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒന്നര കോടി രൂപയാണ് നടൻ പ്രഭാസ് സംഭാവന നൽകിയത്.

ചിരഞ്ജീവിയും മഹേഷ് ബാബുവും ഒരു കോടി രൂപ വീതം സഹായധനം നൽകി. നാഗാർജുനയും ജൂനിയർ എൻടിആറും 50 ലക്ഷം രൂപ വീതമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.

വിജയ് ദേവരകൊണ്ട 10 ലക്ഷം രൂപ നൽകി. കേരളം അടക്കമുള്ള സംസ്ഥാനങ്ങളോട് സഹായം അഭ്യർഥിച്ചു.- “ഞങ്ങൾ കേരളത്തിനായി ഒരുമിച്ച്‌ നിന്നു, ചെന്നൈക്കായി ഒരുമിച്ച്‌ നിന്നു, സേനക്കായി ഒരുമിച്ച്‌ നിന്നു, കോവിഡിനിടയിൽ പല കാര്യങ്ങൾക്കും ഒരുമിച്ച്‌ നിന്നു.

ഇപ്പോൾ ഞങ്ങളുടെ നഗരവും ജനങ്ങളും സഹായം തേടുകയാണ്”- വിജയ് ദേവരകൊണ്ട ട്വീറ്റ് ചെയ്തു. ഈ വർഷം എല്ലാ അർഥത്തിലും എല്ലാവർക്കും ദുരിതമാണ്. നിലവിലെ സാഹചര്യത്തിൽ കഴിയും വിധം ബുദ്ധിമുട്ടുന്നവരെ സഹായിക്കണം.

ഞാൻ 10 ലക്ഷം രൂപ സംഭാവന നൽകുന്നു- എന്നും വിജയ് ദേവരകൊണ്ട പറഞ്ഞു. 2018ൽ കേരളത്തെ പ്രളയം വലച്ചപ്പോൾ 5 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് ദേവരകൊണ്ട സംഭാവന നൽകിയിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …