ഗുഡ്ഗാവില്‍ കനത്ത മഴക്കിടെയുണ്ടായ മിന്നലില്‍ നാലുപേര്‍ക്ക് പരിക്ക്. ഹരിയാനയിലെ ഗുരുഗ്രാം സെക്ടര്‍ 82ലെ വതിക സിഗ്നേച്ചര്‍ വില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഹോര്‍ട്ടികള്‍ക്കള്‍ച്ചര്‍ ജീവനക്കാരാണ് പരിക്കേറ്റ നാലുപേരും.
സംഭവത്തിന്‍റെ ഞെട്ടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. കനത്ത മഴയില്‍ നനയാതിരിക്കാന്‍ മരത്തിന് കീഴില്‍ നിന്നവരാണ് നാലുപേരും. മിന്നലേല്‍ക്കുന്നതോടെ നാലുപേരും വീഴുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം.
നാലുപേരെയും ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഗുരുതര പൊള്ളേലറ്റ നാലുപേരും ചികിത്സയിലാണ്. ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്. 2005 മുതല്‍ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 2000ത്തോളം പേരാണ് മിന്നലേറ്റ് മരിച്ചത്.