Breaking News

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെടുന്നു; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്…

ബംഗാൾ ഉൾക്കടലിൽ നാളെ വൈകുന്നേരത്തോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഈ സാഹചര്യത്തിൽ കേരളത്തിൽ മഴ സജീവമാകാൻ സാധ്യതയുണ്ട്. മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാണ് മഴ പെയ്യാൻ കൂടുതൽ സാധ്യത.

യെല്ലോ അലർട്ട്

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം അടിസ്ഥാനമാക്കി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

സെപ്തംബർ 25: പത്തനംതിട്ട, ആലപ്പുഴ

സെപ്തംബർ 26: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

സെപ്തംബർ 27: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …