കോവിഡ് ബാധിച്ച് മുംബൈയിലെ വസതിയില്‍ നിരീക്ഷണത്തിലായിരുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറിനെ ആശുപത്രിയിലേക്ക് മാറ്റി. മുന്‍കരുതല്‍ എന്ന നിലയ്ക്കാണ്
തന്നെ ആശുപത്രിയിലേക്ക് അധികൃതര്‍ മാറ്റിയത്. കുറച്ചു ദിവസത്തിനകം വീട്ടിലേക്ക് മടങ്ങാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്തിടെ നടന്ന റോഡ് സേഫ്റ്റി സീരീസില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.