Breaking News

രാജ്യത്ത് കോവിഡ് രോഗികള്‍ കൂടുന്നു; തുടര്‍ച്ചയായ മൂന്നാം ദിവസവും 2 ലക്ഷം കടന്നു; 1,341 മരിണം…

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായ മൂന്നാം ദിവസവും രണ്ട് ലക്ഷത്തിനു മുകളിൽ. ഇന്നലെ 2,34,692 പേര്‍ കോവിഡ് ബാധിതരായി. 1,341 പേര്‍ മരണമടഞ്ഞു. 1,23,354 പേര്‍ രോഗമുക്തരായി.

രാജ്യത്ത് ഇതുവരെ 1,45,26,609 പേര്‍ക്ക് കോവിഡ് ബാധിച്ചു. 1,26,71,220 പേര്‍ രോഗമുക്തരായി. 16,79,740 പേര്‍ ചികിത്സയിലുണ്ട്. 1,75,649 പേര്‍ മരണമടഞ്ഞു. ഇതിനകം 11,99,37,641 ഡോസ് വാക്‌സിനേഷന്‍ നല്‍കിക്കഴിഞ്ഞു.

ഇതുവരെ 26,49,72,022 സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇന്നലെ മാത്രം 14,95,397 ടെസ്റ്റുകള്‍ നടത്തിയതായി ഐ.സി.എം.ആര്‍ അറിയിച്ചു. മഹാരാഷ്ട്രയില്‍ ഇന്നലെ 63,729 രോഗികളും 398 മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു.

81.12 ശതമാനമാണ് രോഗമുക്തി നിരക്ക്. 1.61 ശതമാനമാണ് മരണനിരക്ക്. പൂനെ ഡിവിഷനില്‍ 13,891 പേരും നാഗ്പൂരില്‍ 10,559 പേരും ഇന്നലെ രോഗികളായി. ഉത്തര്‍പ്രദേശില്‍ 27,000 ഓളം പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. വാരണാസി, പ്രയാഗ്‌രാജ് തുടങ്ങിയ കേന്ദ്രങ്ങളിലെല്ലാം കോവിഡ് വ്യാപനം രൂക്ഷമായി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …