Breaking News

കേരളത്തില്‍ ആറു പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് 19; ഇതോടെ സംസ്ഥാനത്ത് രോ​ഗ​ബാ​ധി​ത​ര്‍ 12…

കേരളത്തില്‍ ആ​റു പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് 19 രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചതായ് റിപ്പോര്‍ട്ട്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 12 ആ​യി.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഇ​റ്റ​ലി​യി​ല്‍ നി​ന്നെ​ത്തി​യ കു​ടും​ബ​വു​മാ​യി ബ​ന്ധ​മു​ള്ള ആ​റ് പേ​ര്‍​ക്കാ​ണ് പു​തി​യ​താ​യി രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ദ​മ്ബ​തി​ക​ളു​ടെ വൃ​ദ്ധ​മാ​താ​പി​താ​ക്ക​ള്‍​ക്കും ഇ​വ​രെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും കൊ​ണ്ടു​വ​ന്ന കോ​ട്ട​യം സ്വ​ദേ​ശി​ക​ള്‍​ക്കും മ​റ്റ് ര​ണ്ടു കു​ടും​ബ സു​ഹൃ​ത്തു​ക്ക​ള്‍​ക്കു​മാ​ണ് ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​റ്റ​ലി​യി​ല്‍ നി​ന്നെ​ത്തി​യ കു​ടും​ബ​വു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ മ​റ്റ് ര​ണ്ടു പേ​ര്‍​ക്കു കൂ​ടിയാണ് ഇ​ന്ന് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചത്. ഇ​വ​ര്‍ കോ​ഴ​ഞ്ചേ​രി​യി​ലെ ആ​ശു​പ​ത്രി​യി​ലാ​ണ് ക​ഴി​യു​ന്ന​ത്.

ഇ​വ​രു​ടെ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ മാ​ത്രം രോ​ഗ​ബാ​ധ സം​ശ​യി​ച്ച്‌ 19 പേ​രാ​ണ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രു​ടെ ശ്ര​വ​ങ്ങ​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.

അ​തി​നി​ടെ കോ​വി​ഡ് 19 രോ​ഗ​വും ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പ​ത്ത​നം​തി​ട്ട ക​ള​ക്ട​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …