Breaking News

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3.6 ലക്ഷം പുതിയ കേസുകള്‍; 3,754 മരണങ്ങള്‍…

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ന് 3.6 ലക്ഷം പുതിയ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തി. കൂടാതെ 3,754 മരണങ്ങള്‍ ആണ് കൊവിഡ് രോഗബാധയെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ആകെ 2.26 കോടിയാണ് രാജ്യത്തെ മൊത്തം രോഗനിരക്ക്. തുടര്‍ച്ചയായ നാല് ദിവസമായി 4 ലക്ഷത്തിന് മുകളിലായിരുന്ന രാജ്യത്തെ കൊവിഡ് രോഗനിരക്ക് 3 .6 ലക്ഷത്തിലേക്ക് താഴുന്നത് ആശ്വാസകരമാണ്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,74,606 സാമ്ബിളുകള്‍ ആണ് പരിശോധിച്ചിട്ടുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗവ്യാപനം ഉള്ള

സംസ്ഥാനമായ മഹാരാഷ്ട്രയിലും 50,000 ത്തില്‍ താഴെ രോഗികളുമായി ഏറ്റവും കുറഞ്ഞ രോഗബാധയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഉയരുന്ന രോഗനിരക്കിനെ തുടര്‍ന്ന് നിരവധി സംസ്ഥാനങ്ങളാണ് കര്‍ശന നിയന്ത്രണങ്ങളും ലോക്ഡൗണും പ്രഖ്യാപിച്ചിട്ടുള്ളത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …