Breaking News

സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു; പത്ത് ​ദിവസത്തിനിടെ രോ​ഗം സ്ഥിരീകരിച്ചത്…

സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ ഒന്നര ആഴ്ചയ്ക്കിടെ 1071 ആരോഗ്യപ്രവര്‍ത്തകരാണ് കൊവിഡ് ബാധിതരായത്. ദിനംപ്രതി കൂടുതല്‍ ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് ബാധിച്ച്‌

അവധിയിലാകുന്നതോടെ മാനസികവും ശാരീരികവുമായി തളരുന്ന അവസ്ഥയിലാണ് ആരോഗ്യപ്രവര്‍ത്തകരെന്ന് കെ.ജി.എം.ഒ.എ സര്‍ക്കാരിനെ അറിയിച്ചു. രോഗബാധിതരായ പലരും അവധിയിലായതോടെ മറ്റുളളവര്‍ക്ക് ജോലിഭാരം വര്‍ധിച്ചു. രോഗബാധിതരുള്‍പ്പെടുന്ന

അന്തരീക്ഷവുമായി കൂടുതല്‍ നേരം ഇടപെടുന്നതിനാലാണ് ആരോഗ്യപ്രവര്‍ത്തകരില്‍ കോവിഡ് പടരുന്നതെന്നാണ് നിഗമനം. ആരോഗ്യപ്രവര്‍ത്തകരും പോലീസുകാരും കോവിഡ്

മുന്നണിപ്രവര്‍ത്തകരെന്ന നിലയില്‍ രണ്ട് ഡോസ് വാക്സിനും എടുത്തവരാണ്. അതിനാല്‍ തന്നെ മിക്കവര്‍ക്കും രോഗം ഗുരുതരമാകുന്നില്ല. ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം അടിയന്തരമായി

ഉയര്‍ത്തിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നാണ് ഇവര്‍ സര്‍ക്കാരിന് മുന്നില്‍ വെച്ച നിര്‍ദ്ദേശത്തില്‍ പറയുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …