Breaking News

മണിക്കൂറുകളോളം സി.ബി.ഐ ഓഫിസില്‍ മമത കുത്തിയിരുന്നു; നാരദ കേസില്‍ കസ്​റ്റഡിയിലെടുത്ത നാലുപേര്‍ക്കും ജാമ്യം…

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സി.ബി.ഐ ഓഫിസില്‍ ആറ്​ മണിക്കൂറോളം കുത്തിയിരുന്നു പ്രതിഷേധിച്ചതിന്​ പിന്നാലെ, നാരദ കേസില്‍ കസ്​റ്റഡിയിലെടുത്ത നാലുപേര്‍ക്കും ജാമ്യം ലഭിച്ചു.

നാരദ കൈക്കൂലി കേസില്‍ ബംഗാള്‍ മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കീം, സുബ്രത മുഖര്‍ജി എന്നിവരെ തിങ്കളാഴ്​ച പുലര്‍ച്ചയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. തൃണമൂല്‍ എം‌.എല്‍.‌എ മദന്‍ മിത്രയും

മുന്‍ നേതാവ് സോവന്‍ ചാറ്റര്‍ജിയെയും കസ്​റ്റഡിയിലെടുത്തിരുന്നു. നിസാം പാലസിലെ സി.ബി.ഐ ഓഫിസില്‍ ആറുമണിക്കൂറിലധികമാണ്​ മമത പ്രതിഷേധവുമായി കുത്തിയിരുന്നത്​.

കൃത്യമായ നടപടിക്രമങ്ങളില്ലാതെ മന്ത്രിമാരെ അറസ്റ്റ് ചെയ്ത രീതിയിലാണെങ്കില്‍ സി.ബി.ഐക്ക്​ തന്നെയും അറസ്​റ്റ്​ ചെയ്യാമെന്ന്​ മമത കുറ്റപ്പെടുത്തി.

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കാനാകാതെ വന്നതോടെയാണ്​ സി.ബി.ഐയെ ഉപയോഗിച്ച്‌​ കേന്ദ്ര സര്‍ക്കാര്‍ മമതക്കെതിരെ പകവീട്ടുന്നത്​. സി.ബി.ഐ ആദ്യം ഫര്‍ഹദ്​ ഹകീമിനെയാണ്​ കസ്റ്റഡിയിലെടുത്തത്​.

നേരത്തെ അറിയിപ്പ്​ നല്‍കാതെയും അനുമതി വാങ്ങാതെയുമാണ്​ അറസ്​റ്റെന്ന്​ അദ്ദേഹം കുറ്റപ്പെടുത്തി. ഇതേ സമയത്തുതന്നെ, തൃണമൂല്‍ എം.എല്‍.എ മദന്‍ മിത്ര, പാര്‍ട്ടി നേതാവ്​ സോവന്‍ ചാറ്റര്‍ജി എന്നിവരെയും കേന്ദ്രസേനയെത്തി കൊണ്ടുപോയി.

കൊല്‍ക്കത്ത മേയറും മുന്‍മന്ത്രിയുമായിരുന്നു സോവന്‍ ചാറ്റര്‍ജി നേരത്തെ തൃണമൂല്‍ വിട്ട്​ ബി​.ജെ.പിയില്‍ ചേക്കേറിയിരുന്നുവെങ്കിലും കഴിഞ്ഞ മാര്‍ച്ചില്‍ പഴയ തട്ടകത്തില്‍ തന്നെ തിരിച്ചെത്തി.

നാലുപേര്‍ക്കുമെതിരെ സി.ബി.ഐ അന്വേഷണത്തിന്​ നേരത്തെ ഗവര്‍ണര്‍ ജഗ്​ദീപ്​ ധന്‍കര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, എം.എല്‍.എമാരെ പ്രോസിക്യൂട്ട്​ ചെയ്യാന്‍ സഭാ സ്​പീക്കറുടെ അനുമതി തേടണം.

ഇതിനു നില്‍ക്കാതെ സി.ബി.ഐ ഗവര്‍ണറെ സമീപിക്കുകയായിരുന്നു. ഇവര്‍ എം.എല്‍.എമാര്‍ എന്ന നിലക്കല്ല, 2011ല്‍ തനിക്ക്​ കീഴില്‍ സത്യപ്രതിജ്​ഞ ചെയ്​ത മന്ത്രിമാര്‍ എന്ന നിലക്കാണ്​ അനുമതി നല്‍കിയതെന്നാണ്​ ഗവര്‍ണറുടെ വിശദീകരണം.

നാരദ അഴിമതി കേസ്​ പൊങ്ങിവന്ന 2014ല്‍ മമത മന്ത്രിസഭയിലെ മന്ത്രിമാരായിരുന്നു നാലുപേരും. ഇതില്‍ ഫര്‍ഹദ്​ ഹകീം, സുബ്രത മുഖര്‍ജി എന്നിവര്‍ക്ക്​ ഇത്തവണയും സത്യപ്രതിജ്​ഞ

ചൊല്ലിക്കൊടുത്തത്​ ഗവര്‍ണര്‍ ജഗ്​ദീപ്​ ധന്‍കര്‍ തന്നെ. നാരദ ഓണ്‍ലൈന്‍ മാധ്യമം നടത്തിയ ഒളിക്യാമറ ദൗത്യത്തില്‍ തൃണമൂല്‍ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നത്​ കണ്ടെത്തി​യതാണ്​ നാരദ കേസ്​.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …