Breaking News

ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി കൊല്ലം സിറ്റിയില്‍ മാത്രം 20 കേസുകള്‍…

ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍നിന്നും കുടുങ്ങിയത് നിരവധി പേര്‍. കൊല്ലം സിറ്റി പോലീസ് പരിധിയില്‍ മാത്രം 20 കേസുകളെടുത്തു. 22 ഇടങ്ങളിലായി

നടത്തിയ പരിശോധനയില്‍ ലാപ്പ്‌ടോപ്പ്, കംമ്ബ്യൂട്ടര്‍, അനുബന്ധ സാമഗ്രികള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്ത് ഫോറന്‍സിക്ക് പരിശോധനയ്ക്കായി അയച്ചു. സൈബര്‍ഡോമില്‍

നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഓച്ചിറ, കരുനാഗപ്പളളി, ചവറ, തെക്കുംഭാഗം, അഞ്ചാലുംമൂട്, കിളികൊല്ലൂര്‍, ഇരവിപുരം, കൊല്ലം വെസ്റ്റ്, കൊട്ടിയം, ചാത്തന്നൂര്‍, പരവൂര്‍,

പാരിപ്പളളി, കണ്ണനല്ലൂര്‍ എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ജില്ലാ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഒരേ സമയം ഓപ്പറേഷന്‍ പി ഹണ്ട് 21.1 എന്ന പേരിലായിരുന്നു റെയ്ഡ്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …