ബുധനാഴ്ച മുതല്‍ യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് അവസാനിക്കുമെന്ന് പ്രതീക്ഷിച്ച പ്രവാസികള്‍ക്ക് വീണ്ടും നിരാശ. ജൂലൈ ആറ് വരെ ദുബൈയിലേക്ക് സര്‍വീസ് ഉണ്ടാവില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
യാത്രക്കാരുടെ സംശയങ്ങള്‍ക്ക് മറുപടികൊടുക്കുന്നതിനിടെ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. യാത്രാനിബന്ധനകളില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. യു.എ.ഇയിലെ യാത്രാ നിയന്ത്രണങ്ങള്‍
നിലനില്‍ക്കുന്നതിനാല്‍ ജൂലൈ ആറ് വരെ വിമാനസര്‍വീസ് ഉണ്ടാവില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റിലൂടെയും ട്വിറ്റര്‍ പേജിലൂടെയും അറിയിക്കാമെന്നുമാണ് യാത്രക്കാരെന്റ സംശയത്തിന് മറുപടിയായി എയര്‍ ഇന്ത്യ ട്വീറ്റ് ചെയ്തത്.
രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്ക് ബുധനാഴ്ച മുതല്‍ ദുബൈയിലേക്ക് മടങ്ങിയെത്താനാകുമെന്നായിരുന്നു പ്രതീക്ഷ. ഇന്ത്യ, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വാക്സിന്
നിര്‍ബന്ധമാക്കിയതായി ശനിയാഴ്ചയാണ് ദുബൈ ദുരന്ത നിവാരണ സമിതി അറിയിച്ചത്. 23 മുതല്‍ രണ്ട് ഡോസ് വാക്സിന് നിര്‍ബന്ധമാണെന്നായിരുന്നു അറിയിപ്പ്. ബുധനാഴ്ച മുതല്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് എമിറേറ്റ്സും അറിയിച്ചതോടെ പ്രവാസികള്‍ പ്രതീക്ഷയിലായിരുന്നു.
ചില എയര്‍ലൈനുകള്‍ ടിക്കറ്റ് ബുക്കിങ് തുടങ്ങുകയും ചെയ്തു. എന്നാല്‍, പലകാര്യങ്ങളിലും അവ്യക്തത ഉണ്ടായതോടെ എയര്‍ലൈനുകള്‍ ടിക്കറ്റ് ബുക്കിങ് നിര്‍ത്തിവെക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചക്ക് നിര്‍ത്തിവെച്ച ടിക്കറ്റ് ബുക്കിങ് ഇതുവരെ പുനരാരംഭിച്ചില്ല.