മുംബൈില്‍ 51.18 ശതമാനം പേരിലും കൊവിഡ് വൈറസ് ആന്റിബോഡിയുടെ സാന്നിധ്യമുണ്ടെന്ന് സെറോ സര്‍വേ റിപ്പോര്‍ട്ട്. ബ്രഹാന്‍ മുംബൈ മുനിസിപ്പില്‍ അതോറ്റിക്കുവേണ്ടി ബിവൈഎല്‍ നായര്‍
ആശുപത്രിയും കസ്തൂര്‍ബാ മോളിക്യൂലര്‍ ഡയഗ്നോസ്റ്റിക് ലാബറട്ടറിയും ഏപ്രില്‍ 1-15 തിയ്യതികളില്‍ നടത്തിയ സര്‍വേയിലാണ് ഈ വിവരങ്ങള്‍ കണ്ടെത്തിയത്. നേരത്തെ നടത്തിയ സര്‍വേയേക്കാള്‍ പൊതുജനങ്ങള്‍ക്കിടയില്‍
ആന്റിബോഡിയുടെ സാന്നിധ്യം വര്‍ധിച്ചിട്ടുണ്ട്. സെറോ പോസിറ്റിവിറ്റി നിരക്ക് 10-14 വയസ്സുകാര്‍ക്കിടയിലാണ് ഏറ്റവും കൂടുതല്‍ കണ്ടത്, 53.43 ശതമാനം. 1-4 വയസ്സുകാരില്‍ 51.04 ശതമാനവും 5-9 വയസ്സുകാരില്‍
53.43 ശതമാനവുമായിരുന്നു. 10-14 വയസ്സുകാരില്‍ 51.39 ശതമാനമായിരുന്നു ആന്റിബോഡിയുടെ അളവ്. സമാനമായ സര്‍വേ മാര്‍ച്ചിലും നടത്തിയിരുന്നു, അന്ന് 39.4 ശതമാനം പേരിലാണ് ആന്റിബോഡി കണ്ടെത്തിയത്. കൊവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണി കണക്കിലെടുത്താണ് സര്‍വേ സംഘടിപ്പിച്ചത്.