Breaking News

തില്ലങ്കേരിക്കടുത്ത യു.പി സ്‌കൂളിനടുത്ത് ഒളിപ്പിച്ചുവെച്ച ബോംബുകള്‍; സ്വര്‍ണക്കടത്ത് വിവാദങ്ങള്‍ക്കിടെ പ്രദേശവാസികള്‍ ഭീതിയില്‍…

തില്ലങ്കേരി വാഴക്കാല്‍ ഗവ യു.പി സ്‌കൂള്‍ വളപ്പില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി. പ്ലാസ്റ്റിക് പെയിന്റ് ബക്കറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു നാലു ബോംബുകള്‍. തിങ്കളാഴ്ച വൈകീട്ട്

നാലു മണിയോടെയാണ് മതിലിനോട് ചേര്‍ന്ന് വാഴകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ ബോംബുകള്‍ കണ്ടെത്തിയത്. അധ്യാപകര്‍ സ്‌കൂള്‍ വളപ്പിലെ വാഴക്കുല വെട്ടുന്നതിനിടയിലാണ് ബക്കറ്റ് ശ്രദ്ധയില്‍പ്പെട്ടത്.

തുറന്ന് നോക്കിയപ്പോള്‍ ബോംബ് കാണുകയായിരുന്നു. ബോംബ് സ്‌ക്വാഡ് എസ്.ഐ അജിത്തിന്റെ നേതൃത്വത്തില്‍ ഇവ കസ്റ്റഡിയിലെടുത്ത് നിര്‍വീര്യമാക്കി. മുഴക്കുന്ന് പോലിസിനെ വിവരം

അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ പി റഹീമിന്റെ നേതൃത്വത്തില്‍ പോലിസ് സംഘം സ്ഥലത്തെത്തി. ബോംബ് സ്‌ക്വാഡിനെ വിവരം അറിയിക്കുകയും ചെയ്തു. സ്‌കൂള്‍ കോമ്ബൗണ്ടിനുള്ളില്‍ ബോംബുകള്‍ കണ്ടെത്തിയത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …