Breaking News

ആശ്വാസ ​ദിനം; കേരളത്തില്‍ ഇന്ന് 8063 പേര്‍ക്ക് കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെ ; 110 മരണം…

കേരളത്തില്‍ ഇന്ന് 8063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,445 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി.

എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,28,09,717 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 57 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 110 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,989 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 11,529 പേര്‍ രോഗമുക്തി നേടി.

തിരുവനന്തപുരം 1100
തൃശൂര്‍ 944
കൊല്ലം 833
മലപ്പുറം 824
കോഴിക്കോട് 779
എറണാകുളം 721
പാലക്കാട് 687

കാസര്‍ഗോഡ് 513
ആലപ്പുഴ 451
കണ്ണൂര്‍ 450
കോട്ടയം 299
പത്തനംതിട്ട 189
വയനാട് 175
ഇടുക്കി 98

7463 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 495 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

തിരുവനന്തപുരം 1011
തൃശൂര്‍ 934
കൊല്ലം 829
മലപ്പുറം 811
കോഴിക്കോട് 757
എറണാകുളം 687
പാലക്കാട് 384

കാസര്‍ഗോഡ് 495
ആലപ്പുഴ 439
കണ്ണൂര്‍ 399
കോട്ടയം 284
പത്തനംതിട്ട 181
വയനാട് 166
ഇടുക്കി 86

48 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 11, കാസര്‍ഗോഡ് 9, എറണാകുളം 8, തിരുവനന്തപുരം 5, കൊല്ലം, തൃശൂര്‍ 3 വീതം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് 2 വീതം, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …