Breaking News

18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍; ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യമന്ത്രി…

സംസ്ഥാനത്ത് 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവരേയും കോവിഡ് വാക്സിൻ ലഭിക്കുന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എന്നാൽ വിവിധ സർക്കാർ ഉത്തരവ് പ്രകാരം മുൻ​ഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയ വിഭാഗങ്ങളുടെ മുൻ​ഗണന തുടരുന്നതാണ്. വാക്സിൻ എടുക്കുന്നതിനായി കോവിൻ വെബ് സൈറ്റില് (https://www.cowin.gov.in) രജിസ്റ്റർ ചെയ്ത് സ്ലോട്ട് തെരഞ്ഞെടുക്കേണ്ടതാണ്. രജിസ്റ്റർ ചെയ്ത് സ്ലോട്ട് എടുക്കാതെ വാക്സിനേഷൻ സെന്ററുകളിൽ പോയി ആരും തിരക്ക് കൂട്ടരുത്. വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് വാക്സിനേഷന്റെ എണ്ണം പരമാവധി കൂട്ടുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ജനസംഖ്യാടിസ്ഥാനത്തിൽ 31.54 ശതമാനം പേര്ക്കാണ് (1,05,37,705) ആദ്യഡോസ് വാക്സിൻ നൽകിയത്. 8.96 ശതമാനം പേർക്ക് (29,93,856) രണ്ടാം ഡോസ് വാക്സിൻ നല്കിയിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 1,35,31,561 പേര്ക്കാണ് വാക്സിൻ നൽകിയത്. 13,31,791 പേർക്ക് ഒന്നാം ഡോസും 3,13,781 പേർക്ക് രണ്ടാം ഡോസും ഉൾപ്പെടെ ആകെ 16,45,572 പേര്ക്ക് വാക്സിൻ നൽകിയ എറണാകുളം ജില്ല ഒന്നാമതാണ്. 12,42,855 പേർക്ക് ഒന്നാം ഡോസും 3,72,132 പേർക്ക് രണ്ടാം ഡോസും ഉൾപ്പെടെ ആകെ 16,14,987 പേർക്ക് വാക്സിൻ നൽകിയ തിരുവനന്തപുരം ജില്ലയാണ് രണ്ടാമത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …