Breaking News

ദക്ഷിണേഷ്യയിലെ ഏറ്റവും നീളംകൂടിയ ബോ സ്ട്രിങ് ആര്‍ച്ച് ; വലിയഴീക്കല്‍ പാലം പൂര്‍ത്തിയാകുന്നു..

ആറാട്ടുപുഴ, ആലപ്പാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വലിയഴീക്കല്‍ പാലം നിര്‍മാണം പൂര്‍ത്തിയാകുന്നു. സെപ്തംബറില് തുറന്നുകൊടുക്കാവുന്ന തരത്തിലാണ് പ്രവൃത്തികൾ. ഇരുവശങ്ങളിലേയും

സമീപന പാതകളുടെ മിനുക്കുപണികളാണ് അവശേഷിക്കുന്നത്. കാലാവസ്ഥ അനുകൂലമായാല്‍ നിർമാണം വേഗത്തിലാക്കി പാലം തുറക്കുമെന്ന് ഊരാളുങ്കൽ ലേബർ കോണ്ട്രാക്‌ട് സൊസൈറ്റി

കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ എംഎല്‍എമാരായ യു പ്രതിഭ, രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

146 കോടി രൂപയാണ് വകയിരുത്തിയത്. കായംകുളം കായലിന് കുറുകെ 976 മീറ്റര്‍ നീളത്തില്‍ 29 സ്പാനോടെ നിര്‍മിക്കുന്ന പാലത്തിന്റെ പ്രധാന ആകര്‍ഷണം മധ്യഭാഗത്തെ 110 മീറ്റര്‍

നീളമുള്ള മൂന്ന് ബോ സ്ട്രിങ് ആര്‍ച്ചുകളാണ്. ദക്ഷിണേഷ്യയിലെ ഏറ്റവും നീളംകൂടിയ ബോ സ്ട്രിങ് ആര്‍ച്ചാണിത്. ഇംഗ്ലണ്ടില്‍നിന്ന് എത്തിച്ച മാക്ക്‌അലോയ് ബാര്‍ ഉപയോഗിച്ചാണ്

പാലത്തിന്റെയും ആര്‍ച്ചിന്റെയും ഭാരം നിയന്ത്രിക്കുന്നത്. വലിയ മത്സ്യബന്ധന യാനങ്ങള്‍ക്കും പാലത്തിനടിയിലൂടെ സുഗമമായി പോകാം.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …