Feb 15, 2026 3:13 PM
Breaking News

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി…

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്താറുള്ള തിരുവാഭരണത്തിലെ സ്വര്‍ണമാലയിലെ മുത്തുകളിലെ എണ്ണത്തില്‍ കുറവ്. സ്വര്‍ണം കെട്ടിയ രുദ്രാക്ഷ മാലയിലെ

മുത്തുകളിലെ എണ്ണത്തിലാണ് കുറവ് കണ്ടെത്തിയത്. 81 മുത്തുകളുള്ള 23 ഗ്രാം തൂക്കമുള്ള സ്വര്‍ണ മാലയില്‍ 9 മുത്തുകളുടെ എണ്ണമാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. കാണാതായത്

ഏകദേശം 7 ഗ്രാമാണ്. ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തി ചുമതല ഏറ്റെടുത്തപ്പോള്‍ നടത്തിയ പരിശോധനയിലാണ് മുത്തുകളുടെ എണ്ണത്തില്‍ കുറവ് കണ്ടെത്തിയത്. അതേസമയം കണക്കില്‍ പെടാത്ത മറ്റൊരു മാല കൂട്ടത്തില്‍ കണ്ടെത്തിയെന്നാണ് വിവരം. സംഭവത്തില്‍ ദേവസ്വം വിജിലന്‍സ് പരാതി നല്‍കിട്ടുണ്ട്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …