Breaking News

ഐ എസ് എല്‍ ; ആദ്യ വിജയം തേടി ഇന്ന് ഈസ്റ്റ് ബംഗാള്‍ മുംബൈ സിറ്റിക്ക് എതിരെ…

ഐഎസ്എല്‍ ചരിത്രത്തിലെ ആദ്യ വിജയം തേടി ഈസ്റ്റ് ബംഗാള്‍ ഇന്ന് മുംബൈ സിറ്റിക്ക് എതിരെ കളത്തിൽ ഇറങ്ങും.

ലീഗിലെ ആദ്യ മത്സരത്തില്‍ മോഹന്‍ ബഗാനോട് പരാജയപ്പെട്ട ഈസ്റ്റ് ബംഗാള്‍ ഇന്ന് വിജയിക്കാന്‍ ഉറച്ചാകും കളത്തിൽ ഇറങ്ങുന്നത്.

മോഹന്‍ ബഗാനെതിരെ പരാജയപ്പെട്ടെങ്കിലും മികച്ച പ്രകടനം നടത്തിയത് ഈസ്റ്റ് ബംഗാള്‍ ആയിരുന്നു.

ഇന്ന് ജെജെ ഈസ്റ്റ് ബംഗാള്‍ ആദ്യ ഇലവനില്‍ എത്താന്‍ സാധ്യതയുണ്ട്. മറുവശത്ത് മുംബൈ സിറ്റി കഴിഞ്ഞ മത്സരത്തില്‍ എഫ് സി ഗോവയെ തോല്‍പ്പിച്ച്‌ കൊണ്ട് അവരുടെ ആദ്യ വിജയം സ്വന്തമാക്കിയിരുന്നു.

പക്ഷെ ലൊബേരയുടെ അറ്റാക്കിംഗ് ടാക്ടിക്സ് ഇതുവരെ വന്നില്ല എന്നത് മുംബൈ സിറ്റിക്ക് ആശങ്ക നല്‍കുന്നുണ്ട്.

ഇതുവരെ ആകെ ഒരു ഗോളാണ് മുംബൈ സിറ്റി നേടിയത്. അതും ഒരു പെനാള്‍ട്ടിയില്‍ നിന്നായിരുന്നു.

ഒഗ്ബെചെയും ആദം ലെ ഫൊണ്ട്രെയും ഒന്നും ഇനിയും മികവിലേക്ക് വന്നിട്ടില്ല. രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് ഷോട്ട് മാത്രമാണ് മുംബൈ സിറ്റി ഓണ്‍ ടാര്‍ഗറ്റിലേക്ക് അടിച്ചത്.

കൂടുതല്‍ അറ്റാക്കിംഗ് നീക്കങ്ങള്‍ ടീം നടത്തും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇന്ന് രാത്രി 7.30നാണ് മത്സരം.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …