Breaking News

പാചകവാതക വില വര്‍ധിച്ചു; പാചകവാതക സിലിണ്ടറിന്റെ വില 1296 രൂപയായി ഉയര്‍ന്നു; ഓരോ ന​ഗരങ്ങളിലേയും നിരക്ക് ഇങ്ങനെ…

രാജ്യത്ത് പാചകവാതക വില വര്‍ധിച്ചു. ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക വിലയില്‍ 54 രൂപ 50 പൈസയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വളരെ കഷ്ട്ടപെട്ടാണ് കേരളം മരണ നിരക്ക് കുറച്ചത്; വോട്ട് ചോദിച്ചിറങ്ങുന്നവർ മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ ഇവിടെ അമേരിക്കയൊക്കെ ആവർത്തിക്കും’ ; ആരോഗ്യമന്ത്രി….Read more

ഇതോടെ 19 കിലോഗ്രാം തൂക്കം വരുന്ന പാചകവാതക സിലിണ്ടറിന്റെ വില 1296 രൂപയായി ഉയര്‍ന്നു.  മറ്റു നഗരങ്ങളിലും വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതകത്തിന്റെ വിലയില്‍ വ്യത്യാസമുണ്ട്.

കൊല്‍ക്കത്തയില്‍ 1351 രൂപയാണ് വില ഉള്ളത്. ചെന്നൈ, മുംബൈ എന്നി നഗരങ്ങളില്‍ ഇത് യഥാക്രമം 1410, 1244 എന്നിങ്ങനേയാണ് കാണിക്കുന്നത്.

എന്നാല്‍ അതേസമയം ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്ന സബ്‌സിഡി രഹിത പാചകവാതകത്തിന്റെ വിലയില്‍ മാറ്റമില്ല. ഡല്‍ഹിയില്‍ 14.2 കിലോഗ്രാം തൂക്കം വരുന്ന സിലിണ്ടറിന് 594 രൂപയാണ് വിലയുള്ളത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …