അമേരിക്കയിലെ അറ്റ്ലാന്റ മൃഗശാലയിലെ ഗൊറില്ലകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെയുള്ള 20 ഗോറില്ലകളില്‍ 13 എണ്ണത്തിനാണ് കോവിഡ് പോസിറ്റീവായത്. മൃഗശാലയിലെ മുഴുവന്‍ ഗൊറില്ലകളില്‍ നിന്നും പരിശോധനയ്ക്കായി സാമ്ബിളുകള്‍ ശേഖരിക്കുന്നുണ്ടെന്ന് മൃഗശാല അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.
നേരിയ ചുമ, മൂക്കൊലിപ്പ്, വിശപ്പ് ഇല്ലായ്മ തുടങ്ങിയ ലക്ഷണങ്ങള്‍ ഗോറില്ലകള്‍ കാണിച്ചിരുന്നുവെന്ന് മൃഗശാല അധികൃതര്‍ വെള്ളിയാഴ്ച പറഞ്ഞു. കുടുതല്‍ ഗോറില്ലകളില്‍ നിന്ന് സാമ്ബിളുകള്‍ ശേഖരിക്കുകയും ജോര്‍ജിയ സര്‍വകലാശാലയിലെ ഡയഗ്നോസ്റ്റിക് ലാബിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. മൃഗശാല ജീവനക്കാരനില്‍ നിന്നാണ് വൈറസ് ഗൊറില്ലകളിലേക്ക് പടര്‍ന്നതെന്നാണ് കരുതുന്നത്.
NEWS 22 TRUTH . EQUALITY . FRATERNITY