Breaking News

13 കോടി വില വരുന്ന പാമ്ബിന്‍ വിഷവുമായി യുവാവ് അറസ്റ്റില്‍….

13 കോടി വില വരുന്ന പാമ്ബിന്‍ വിഷവുമായി യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ്. ദക്ഷിണ ദിനോജ്പൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റിലായത്. പശ്ചിമ ബംഗാളിലെ ജല്‍പൈഗുരി ജില്ലയിലാണ് സംഭവം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ആറ് ദിവസത്തേക്ക് വനം

വകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടു. പ്രതിയെ ചോദ്യം ചെയ്തതോടെ വിഷം ചൈനയിലേക്ക് കടത്താനായി ശേഖരിച്ചതാണെന്ന് യുവാവ് പറഞ്ഞു. പിടിയിലായ യുവാവിന്റെ പക്കല്‍ നിന്ന് 3 കുപ്പി പാമ്ബിന്‍ വിഷം പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. ഗോരുമര ദേശീയ ഉദ്യാനത്തില്‍ വച്ചാണ് ഇയാളെ പിടികൂടിയത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …