Breaking News

അറ്റ്​ലാന്‍റ മൃഗശാലയിലെ 13 ഗൊറില്ലകള്‍ക്ക്​ കോവിഡ് സ്​ഥിരീകരിച്ചു…

അമേരിക്കയിലെ അറ്റ്​ലാന്‍റ മൃഗശാലയിലെ ഗൊറില്ലകള്‍ക്ക്​ കോവിഡ് സ്​ഥിരീകരിച്ചു. ആകെയുള്ള 20 ​ഗോറില്ലകളില്‍ 13 എണ്ണത്തിനാണ്​ കോവിഡ്​ പോസിറ്റീവായത്​. മൃഗശാലയിലെ മുഴുവന്‍ ഗൊറില്ലകളില്‍ നിന്നും പരിശോധനയ്ക്കായി സാമ്ബിളുകള്‍ ശേഖരിക്കുന്നുണ്ടെന്ന് മൃഗശാല അധികൃതര്‍ പ്രസ്​താവനയില്‍ പറഞ്ഞു.

നേരിയ ചുമ, മൂക്കൊലിപ്പ്, വിശപ്പ് ഇല്ലായ്​മ തുടങ്ങിയ ലക്ഷണങ്ങള്‍ ഗോറില്ലകള്‍ കാണിച്ചിരുന്നുവെന്ന് മൃഗശാല അധികൃതര്‍ വെള്ളിയാഴ്​ച പറഞ്ഞു. കുടുതല്‍ ഗോറില്ലകളില്‍ നിന്ന് സാമ്ബിളുകള്‍ ശേഖരിക്കുകയും ജോര്‍ജിയ സര്‍വകലാശാലയിലെ ഡയഗ്നോസ്റ്റിക് ലാബിലേക്ക് അയക്കുകയും ചെയ്​തിട്ടുണ്ട്​. മൃഗശാല ജീവനക്കാരനില്‍ നിന്നാണ് വൈറസ് ഗൊറില്ലകളിലേക്ക് പടര്‍ന്നതെന്നാണ്​ കരുതുന്നത്​.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …