Breaking News

യുവേഫ ചാമ്ബ്യന്‍സ് ലീഗിൽ ഇന്ന് തീ പാറും പോരാട്ടം; മാഞ്ചസ്റ്റര്‍ സിറ്റി-പിഎസ്ജി ക്ലാസിക് പോരാട്ടം…

യുവേഫ ചാമ്ബ്യന്‍സ് ലീഗില്‍ ഇന്ന് ഫ്രഞ്ച് ലീഗ് വമ്ബന്മാരായ പിഎസ്ജി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ശക്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. ഗ്രൂപ്പ് എയിലെ വമ്ബന്‍ ടീമുകള്‍ ആദ്യമായി ഏറ്റുമുട്ടുന്ന മത്സരത്തില്‍ പിഎസ്ജിക്കായി സൂപ്പര്‍ താരം ലയണല്‍ മെസ്സി കളിച്ചേക്കും. ഇന്ന് ജയിച്ചാല്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് പിഎസ്ജിയുമായുള്ള പോയിന്റ് വ്യത്യാസം അഞ്ചായി വര്‍ധിപ്പിച്ച്‌ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താം.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞയാഴ്ച ചെല്‍സിയെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് സിറ്റി ഇന്ന് പാരീസില്‍ ഇറങ്ങുന്നത്. പരിക്കില്‍ നിന്നും മുക്തരായി തിരിച്ചെത്തുന്ന കെവിന്‍ ഡിബ്രുയിനും ഫില്‍ ഫോഡനും സിറ്റിക്ക് വേണ്ടി ആദ്യ ഇലവനില്‍ ഇടം പിടിച്ചേക്കും.

പരിക്കേറ്റ സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇറങ്ങാതിരുന്നിട്ടും ഫ്രഞ്ച് ലീഗില്‍ കഴിഞ്ഞ മത്സരങ്ങളില്‍ തുടര്‍ച്ചയായ വിജയങ്ങള്‍ നേടിയാണ് പിഎസ്ജി എത്തുന്നത്. അതേസമയം, ലയണല്‍ മെസ്സി ഇന്ന് സിറ്റിക്കെതിരെ കളിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബാഴ്സലോണയിലെ തന്റെ മുന്‍ കോച്ചായ പെപ് ഗാര്‍ഡിയോളയുടെ ടീമിനെതിരെ മെസ്സി കളത്തിലിറങ്ങുന്നു എന്നതാണ് ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത.

ഇന്ന് നടക്കുന്ന മറ്റു പ്രധാന മത്സരങ്ങളില്‍ റയല്‍ മാഡ്രിഡ് ഷെരിഫ് എഫ് സിയേയും ഇന്റര്‍ മിലാന്‍ അത്‌ലറ്റികോ മാഡ്രിഡിനെയും ലിവര്‍പൂള്‍ പോര്‍ട്ടോയെയും നേരിടും. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരങ്ങള്‍ ആരംഭിക്കുക.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …