Breaking News

കുപ്പിവെള്ളത്തിന്‍റെ ആവശ്യമില്ല;​ ജനുവരി ഒന്ന്​ മുതല്‍ കുപ്പിവെള്ളത്തിന്​ നിരോധനമേര്‍പ്പെടുത്തുന്നു സിക്കിം…

സംസ്ഥാനത്ത്​ കുപ്പിവെള്ളം നിരോധിക്കാനൊരുങ്ങി സിക്കിം സര്‍ക്കാര്‍. ജനുവരി ഒന്ന്​ മുതല്‍ സംസ്ഥാനത്ത്​ കുപ്പിവെള്ളം വില്‍ക്കില്ല. ശനിയാഴ്ചയാണ്​ മുഖ്യമന്ത്രി പി.എസ്​ തമാങ്​ ഇത്​ സംബന്ധിച്ച്‌​ പ്രഖ്യാപനം നടത്തിയത്​. ശുദ്ധ ജല സമൃദ്ധമാണ്​ സിക്കിം, അതിനാല്‍ കുപ്പിവെള്ളത്തിന്‍റെ ആവശ്യം സംസ്ഥാനത്തിനില്ല.

കുപ്പിവെള്ളത്തിന്​ പകരംപരിസ്ഥിതി സൗഹാര്‍ദ്ദമായ കുടിവെള്ള സംഭരണികള്‍ സംസ്ഥാനത്ത്​ കൂടുതല്‍ ഒരുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നേരത്തെ തന്നെ സിക്കിമിലെ ടൂറിസ്റ്റ്​ കേന്ദ്രങ്ങളില്‍ കുപ്പിവെള്ളം വില്‍പ്പന നിരോധിച്ചിരുന്നു. പ്ലാസ്റ്റിക്​ മാലിന്യങ്ങളില്‍ നിന്ന്​ സംസ്ഥാനത്തെ സംരക്ഷിക്കുക എന്നതാണ്​ സര്‍ക്കാര്‍ ഈ പദ്ധതിയില​ൂടെ ലക്ഷ്യം​ വെക്കുന്നത്​.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …