Breaking News

ഹിമാചല്‍ പ്രദേശില്‍ പ്രളയം; കാറുകള്‍ ഒലിച്ചു പോയി, കെട്ടിടങ്ങള്‍ തകര്‍ന്നു

ഹിമാചല്‍ പ്രദേശില്‍ പ്രളയം. ഹിമാചല്‍പ്രദേശിലെ ധര്‍മശാലയില്‍ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്ന് കനത്ത മഴതുടരുകയാണ്. ശക്തമായ മഴയെ തുടര്‍ന്നുള്ള പ്രളയത്തില്‍

നിരവധി കാറുകള്‍ ഒലിച്ചുപോകുകയും കെട്ടിടങ്ങള്‍ വെള്ളത്തിനടിയിലാകുകയും ചെയ്തു. ചമോലിയില്‍ ഋഷികേശ്- ബദരീനാഥ് ദേശീയപാത തകര്‍ന്നു. ഇതോടെ ദേശീയപാതയിലെ ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്.

കനത്ത മഴയില്‍ കംഗ്ര ജില്ലയിലും ധര്‍മ്മശാലയില്‍ നിന്ന് 58 കിലോമീറ്റര്‍ അകലെയുമുള്ള പ്രദേശത്തെ ഹോട്ടലുകള്‍ക്കും കനത്ത നാശനഷ്ടമുണ്ടായി. ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും

രണ്ട് പേരെ കാണാതായതായി ഡെപ്യൂട്ടി കമ്മീഷണര്‍ നിപുന്‍ ജിന്‍ഡാല്‍ അറിയിച്ചു. കഴിഞ്ഞ ദിവസം പ്രദേശത്ത് മേഘവിസ്ഫോടനം സംഭവിച്ചതിനെ തുടര്‍ന്നാണ് മിന്നല്‍ പ്രളയം ഉണ്ടായത്. സംസ്ഥാന സര്‍ക്കാര്‍ സംഘവും കേന്ദ്ര ദുരന്ത നിവാരണ സംഘവും സ്ഥലത്തെത്തി. മഴ ശക്തമായതോടെ മണ്ടിയില്‍ നിന്നും, കുളു-മണലിയിലേക്കുള്ള പാത ആടച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …