Breaking News

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ആദ്യ വിവഹം.. രണ്ടുകുട്ടികളായതോടെ അടുത്തത് ഗായത്രിയുമായി… ലോക്ഡൗണിനിടയില്‍ പ്രണയം കടുത്തു! രഹസ്യങ്ങള്‍ ഗായത്രിയുടെ മുന്‍പില്‍ ചുരുളഴിഞ്ഞതോടെ സംഭവിച്ചത്…

വളരെ ഞെട്ടിക്കുന്ന സംഭവമായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്ന ക്രൂരകൊലപാതകം. ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്ത പരിചയമാണ് ഗായത്രിയും പ്രവീണും തമ്മിലുള്ള പ്രണയത്തിലേക്ക്‌ വഴിതുറന്നത്. ലോക്ഡൗണ്‍ കാലത്താണ് ഇവര്‍ തമ്മില്‍ കൂടുതലടുക്കുന്നത്. പ്രവീണ്‍ ജൂവലറിയിലെ ഡ്രൈവറും ഗായത്രി റിസപ്ഷനിസ്റ്റുമായിരുന്നു. ലോക്ഡൗണ്‍ കഴിഞ്ഞ് സ്ഥാപനം തുറന്നപ്പോള്‍ ജീവനക്കാരെ വാഹനത്തില്‍ ജോലിക്ക് എത്തിക്കുകയും മടക്കിക്കൊണ്ടുപോവുകയും ചെയ്തിരുന്നത് പ്രവീണായിരുന്നു.

ഏകദേശം ഒരുവര്‍ഷം മുന്‍പാണ് തിരുവനന്തപുരത്തെ ഒരു പള്ളിയില്‍വെച്ച്‌ പ്രവീണ്‍ ഗായത്രിയെ വിവാഹം കഴിക്കുന്നത്. ഇക്കാര്യം ഇരുവരും മറച്ചുവെച്ചിരുന്നു. പിന്നീട് പ്രവീണിന്റെയും ഗായത്രിയുടെയും വീട്ടുകാരും ജൂവലറിയിലെ മറ്റു ജീവനക്കാരും വിവാഹക്കാര്യം അറിഞ്ഞു. പ്രവീണിന്റെ ഭാര്യയും ബന്ധുക്കളും ഇത് ഗായത്രിയുടെ വീട്ടുകാരെയും ജൂവലറി അധികൃതരെയും അറിയിക്കുകയും ചെയ്തു.

ഇതോടെയാണ് ഗായത്രി ജൂവലറിയിലെ ജോലി മതിയാക്കുന്നത്. അതിനുശേഷം ഗായത്രി വീടിനടുത്തുള്ള ജിംനേഷ്യത്തില്‍ പരിശീലകയായി. പക്ഷേ, ഇവര്‍ തമ്മിലുള്ള ബന്ധം തുടരുകയായിരുന്നു. പ്രവീണിനെ കഴിഞ്ഞ ആഴ്ച തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിലേക്ക്‌ സ്ഥലംമാറ്റി. വെള്ളിയാഴ്ച തിരുവനന്തപുരത്തെ ഷോറൂമില്‍ ജീവനക്കാര്‍ യാത്രയയപ്പ് നല്‍കുകയും ചെയ്തു. അന്ന് നാട്ടില്‍പോകാതെ ഇവിടത്തെ ജീവനക്കാരുടെ താമസസ്ഥലത്ത് തങ്ങി.

ശനിയാഴ്ച രാവിലെ ഇവിടെനിന്നാണ് പ്രവീണ്‍ ഹോട്ടലിലേക്ക്‌ പോയത്. അതിനുശേഷമാണ് ഗായത്രിയെ ഹോട്ടലിലേക്കു വിളിച്ചുവരുത്തുന്നത്. ഗായത്രി പിന്നീട് എത്തുമെന്ന് പറഞ്ഞ് രണ്ടുപേരുടെയും തിരിച്ചറിയല്‍ കാര്‍ഡ് ഹോട്ടലില്‍ നല്‍കി പ്രവീണാണ് മുറിയെടുത്തത്. കൊലപാതകത്തിനുശേഷം വൈകീട്ട് 5 മണിയോടെ ഇവിടേക്ക്‌ മടങ്ങിയെത്തി സുഹൃത്തുക്കളോടു സംസാരിച്ചശേഷമാണ്

പരവൂരിലേക്കു മടങ്ങിയത് എന്നാണ് പോലീസ് പറയുന്നത്. അവിടെയെത്തി സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി തങ്ങി. ഇവര്‍ നേരത്തെയും ഇതേ ഹോട്ടലില്‍ മുറിയെടുത്തിരുന്നതായും പോലീസ് പറയുന്നു. ഉച്ചയോടെ ഫൊറന്‍സിക്, ഡോഗ് സ്ക്വാഡ്, സംഘങ്ങള്‍ ഹോട്ടലിലെത്തി പരിശോധന നടത്തി. ഡി.സി.പി. അങ്കിത് അശോകന്‍, കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി അന്വേഷണം ഏകോപിപ്പിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …