Breaking News

എനിക്കും ടാറ്റൂ ചെയ്തത് സുജീഷ്, പല പെണ്‍കുട്ടികള്‍ക്കും ഞാന്‍ ശുപാര്‍ശ ചെയ്തിതിട്ടുമുണ്ട്, ആരോപണം കേട്ടത് ഞെട്ടലോടെ: അഭിരാമി സുരേഷ്

മീടു ആരോപണത്തെത്തുടര്‍ന്ന് കൊച്ചിയിലെ ഇന്‍ക്ഫെക്റ്റഡ് ടാറ്റൂ സ്റ്റുഡിയോയിലെ ആര്‍ട്ടിസ്റ്റ് സുജീഷ് അറസ്റ്റിലായതിനെക്കുറിച്ച്‌ സമൂഹമാധ്യമത്തില്‍ വിഡിയോ പങ്കിട്ട് അഭിരാമി സുരേഷ്. തനിക്കും ടാറ്റൂ ചെയ്തത് സുജീഷ് ആണെന്നും അദ്ദേഹത്തിന്റെ മികവ് കണ്ട് പല പെണ്‍കുട്ടികള്‍ക്കും ഇന്‍ക്ഫക്റ്റഡ് സ്റ്റുഡിയോ താന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും അഭിരാമി വെളിപ്പെടുത്തി. അടുത്തിടെ തന്റെ കാലില്‍ സുജീഷ് ടാറ്റൂ ചെയ്യുന്നതിന്റെ വിഡിയോ അമൃത സുരേഷും പങ്കുവച്ചിരുന്നു.

സുജീഷിനെതിരെയുണ്ടായ മീടൂ ആരോപണം വലിയ ഞെട്ടലോടെയാണു താന്‍ കേട്ടതെന്നും അതു വിശ്വസിക്കാന്‍ കുറച്ചു സമയം വേണ്ടി വന്നുവെന്നും അഭിരാമി പറയുന്നു. സുജീഷില്‍ നിന്നും തനിക്കു ദുരനുഭവങ്ങള്‍ നേരിട്ടിട്ടില്ലെന്നും വളരെ കാലമായി അറിയാവുന്ന ആളെക്കുറിച്ച്‌ ഇത്തരം മോശമായ വാര്‍ത്ത കേള്‍ക്കേണ്ടി വന്നത് ഞെട്ടല്‍ ഉണ്ടാക്കിയെന്നും അഭിരാമി പറഞ്ഞു. സുജീഷിനെതിരെ പരാതി നല്‍കാന്‍ ധൈര്യം കാണിച്ചു മുന്നോട്ടു വന്ന യുവതികളെ ഗായിക പ്രശംസിക്കുകയും ചെയ്തു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …