Breaking News

ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി: ഒരു പ്രശ്‌നവുമില്ല, :-രാഹുല്‍ ഈശ്വര്‍.

നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണം നടത്തുന്നതിനെതിരെ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. തുടരന്വേഷണം നടത്താമെന്നും അടുത്ത മാസം 15ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കി. തുടരന്വേഷണത്തിന്റെ മറവില്‍ പുനരന്വേഷണം നടത്തി പുതിയ തെളിവുകള്‍ കെട്ടിച്ചമയ്ക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത് എന്നായിരുന്നു ദിലീപിന്റെ വാദം.കേസിന്റെ മെറിറ്റിലേക്ക് കോടതി കടന്നില്ല.

പ്രതിക്ക് തുടരന്വേഷണം തടയണമെന്ന് പറയാനാകില്ലെന്ന് കോടതി വിലയിരുത്തി എന്നാണ് മനസിലാകുന്നത്. സംഭവത്തില്‍ പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍ രംഗത്തുവന്നു. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണ സംഘം തുടരന്വേഷണം വേണമെന്ന് വിചാരണ കോടതിയില്‍ ആവശ്യപ്പെട്ടത്. ആറ് മാസം സമയം വേണമെന്ന ആവശ്യം വിചാരണ കോടതി അംഗീകരിച്ചിരുന്നില്ല. തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.

ആക്രമിക്കപ്പെട്ട നടി ഈ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിരുന്നു.കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ നേരത്തെ പരിചയമുണ്ടെന്നും ദിലീപിന്റെ വീട്ടില്‍ വച്ച് സുനിയെ കണ്ടിട്ടുണ്ട് എന്നുമാണ് ബാലചന്ദ്ര കുമാറിന്റെ ഒരു വെളിപ്പെടുത്തല്‍. നടി ആക്രമിക്കപ്പെട്ട വീഡിയോ ദിലീപ് വീട്ടില്‍ വച്ചു കണ്ടു എന്നാണ് മറ്റൊരു ആരോപണം. തുടര്‍ന്നാണ് തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.

ഇതുവരെയുള്ള അന്വേഷണ പുരോഗതി വച്ചുള്ള റിപ്പോര്‍ട്ട് അന്വേഷണ സംഘം വിചാരണ കോടതിയില്‍സമര്‍പ്പിച്ചിരുന്നു. തുടരന്വേഷണം തടയണമെന്ന് പ്രതിക്ക് ആവശ്യപ്പെടാനാകില്ല എന്നാണ് നടി കോടതിയില്‍ വാദിച്ചത്. നടിയുടെ വാദം ശരിവയ്ക്കുകയാണ് കോടതി ചെയ്തിരിക്കുന്നത്. തുടരന്വേഷണമാകാം. ഏപ്രില്‍ 15 വരെ ഹൈക്കോടതി സമയം അനുവദിക്കുകയും ചെയ്തു.

സാധാരണ ഇത്തരം കേസുകളില്‍ അന്വേഷണത്തിന് സമയം അനുവദിച്ചാല്‍ കാലാവധി തീരും മുമ്പ് വീണ്ടും സമയം നീട്ടി ചോദിക്കുന്ന പ്രവണത പല കേസിലുമുണ്ടായിട്ടുണ്ട്. ദിലീപ് പ്രതിയായ ഈ കേസിലും സമാനമായ നീക്കം പ്രോസിക്യൂഷന്‍ നടത്തിയേക്കാം. ഇക്കാര്യം ചൂണ്ടിക്കാട്ടുകയാണ് രാഹുല്‍ ഈശ്വര്‍ ചെയ്യുന്നത്. തുടരന്വേഷണത്തിന് സമയം നല്‍കിയതില്‍ പ്രശ്‌നമില്ലെന്നും അത് കോടതിയുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണെന്നും രാഹുല്‍ ഈശ്വര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …