Breaking News

സംസ്ഥാനത്തെ സ്ഥിതി രൂക്ഷമാകുന്നു; ഇന്ന് 16,848 പേര്‍ക്ക് കൊവിഡ് ബാധിച്ചു; 140 മരണം ; 15,855 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 16,848 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 101 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,431 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്.

റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,55,72,679 സാമ്ബിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 104 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,512 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 12,052 പേര്‍ രോഗമുക്തി നേടി.

മലപ്പുറം 2752
തൃശൂര്‍ 1929
എറണാകുളം 1901
കോഴിക്കോട് 1689
കൊല്ലം 1556
പാലക്കാട് 1237
കോട്ടയം 1101

തിരുവനന്തപുരം 1055
ആലപ്പുഴ 905
കണ്ണൂര്‍ 873
കാസര്‍ഗോഡ് 643
പത്തനംതിട്ട 517
വയനാട് 450
ഇടുക്കി 240

15,855 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 783 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

മലപ്പുറം 2673
തൃശൂര്‍ 1908
എറണാകുളം 1837
കോഴിക്കോട് 1671
കൊല്ലം 1549
പാലക്കാട് 747
കോട്ടയം 1037

തിരുവനന്തപുരം 976
ആലപ്പുഴ 895
കണ്ണൂര്‍ 780
കാസര്‍ഗോഡ് 616
പത്തനംതിട്ട 495
വയനാട് 437
ഇടുക്കി 234

109 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 23, കാസര്‍ഗോഡ് 20, പത്തനംതിട്ട 14, തൃശൂര്‍, പാലക്കാട് 10 വീതം, എറണാകുളം 7, മലപ്പുറം 6, വയനാട് 5, തിരുവനന്തപുരം 4, കൊല്ലം, കോട്ടയം 3 വീതം, ആലപ്പുഴ, കോഴിക്കോട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …