Breaking News

എംപിമാരെ ദില്ലി പൊലീസ് മര്‍ദിച്ച സംഭവം : വിവരക്കേട് ആണ് കോണ്‍ഗ്രസ് എംപിമാര്‍ കാണിച്ചതെന്ന് കെ. സുരേന്ദ്രന്‍..

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ദില്ലി പൊലീസിന്‍റെ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്കെതിരായ കയ്യേറ്റത്തെ ന്യായീകരിച്ച്‌ രംഗത്ത്. കോണ്‍ഗ്രസുകാര്‍ വാര്‍ത്തയുണ്ടാക്കാന്‍ വേണ്ടി ശ്രമം നടത്തിയെന്നും. പ്രകടനങ്ങളും പ്രതിഷേധങ്ങളും അതീവ സുരക്ഷാ മേഖലയില്‍ നടക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. വിവരക്കേട് ആണ് കോണ്‍ഗ്രസ് എംപിമാര്‍ കാണിച്ചതെന്നും സില്‍വര്‍ ലൈന്‍ സമരമെന്നോ മറ്റേതെങ്കിലും സമരമെന്നോ എന്ന് പൊലീസുകാര്‍ക്ക് അറിയില്ലെന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചു.

ബിജെപി രാഷ്ട്രീയം സില്‍വര്‍ ലൈനില്‍ നോക്കുന്നില്ലെന്നും സര്‍ക്കാര്‍ ജനകീയ പ്രക്ഷോഭങ്ങളെ ജാതിയും മതവും പറഞ്ഞ് അധിക്ഷേപിക്കാന്‍ ശ്രമിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. എംപിമാര്‍ ലോക്സഭയില്‍ ദില്ലി പൊലീസ് നടപടി ഉയര്‍ത്തി. എംപിമാര്‍ ലോക് സഭയില്‍ ഈ വിഷയത്തില്‍ ​ഗൗരവമായ ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ടു. സ്പീക്കര്‍ സംഭവിച്ചത് എന്താണെന്ന് എഴുതി നല്‍കാന്‍ നിര്‍ദ്ദേശിച്ചു. സ്പീക്കറെ ചേംമ്ബറില്‍ നേരിട്ട് കണ്ടും എംപി മാര്‍ വിഷയം അവതരിപ്പിക്കും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …