Breaking News

49 % കൊറോണ കേസുകളും രാജ്യത്ത് റിപോര്‍ട്ട് ചെയ്തത് കഴിഞ്ഞ അഞ്ചുദിവസത്തിനുള്ളില്‍; രോഗബാധിതരുടെ എണ്ണം 4200 കടന്നു…

രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കോവിഡ്-19 കേസുകളില്‍ 49ശതമാനവും റിപോര്‍ട്ട് ചെയ്തത് കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ. ഇന്ത്യ ഇതുവരെ സമൂഹ വ്യാപനത്തിലേക്ക് എത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍

സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതിവേഗത്തിലാണ് കോവിഡ് വ്യാപനം നടക്കുന്നതെന്ന് വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

മാര്‍ച്ച്‌ 10നും 20 ഇടയിലുള്ള 10 ദിവസത്തിനുള്ളില്‍ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 50ല്‍ 190ലേക്കെത്തി.  മാര്‍ച്ച്‌ 25 ഓടെ ഇത് 606 ആയി. മാര്‍ച്ച്‌ അവസനത്തോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 1397 ആണ്.

എന്നാല്‍ തുടര്‍ന്നുള്ള അഞ്ച് ദിവസം വന്‍ കുതിച്ചുകയറ്റാണ് ഉണ്ടായത്. ഏപ്രില്‍ നാല്  ആയപ്പോഴേക്കും 3072 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ച വരെയുള്ള സര്‍ക്കാരിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച്‌ 4281 പേര്‍ക്കാണ് രാജ്യത്ത് രോഗബാധയുള്ളത്. എന്നാല്‍ രാജ്യത്ത് 111 മരണം റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …