Breaking News

ഇന്ത്യന്‍ ബാറ്റര്‍മാര്‍ അനാവശ്യഷോട്ടുകള്‍ക്ക് മുതിര്‍ന്നതിന് പിന്നിലെ കാരണം വിശദീകരിച്ച്‌ ജസ്പ്രീത് ബുംറ….

നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ന്യൂസിലാന്‍ഡിനെതിരായ നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യന്‍ ടീം കാഴ്ച്ചവെച്ചത്. മത്സരത്തിന്റെ എല്ലാ മേഖലയിലും ആധിപത്യം സ്ഥാപിച്ചുകൊണ്ടായിരുന്നു ന്യൂസിലാന്‍ഡ് ഇന്ത്യയെ പരാജയപെടുത്തിയത്. 110 റണ്‍സ് മാത്രമാണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് സ്കോര്‍ ചെയ്യാന്‍ സാധിച്ചത്.

മത്സരശേഷം നിര്‍ണായക പോരാട്ടത്തില്‍ ബാറ്റിങിലെ ഇന്ത്യയുടെ വ്യത്യസ്തമായ സമീപനത്തിന് പിന്നിലെ കാരണം വിശദീകരിച്ചിരിക്കുകയാണ് പേസര്‍ ജസ്പ്രീത് ബുംറ. മത്സരത്തില്‍ തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടപെട്ട ശേഷവും അറ്റാക്കിങ് ഷോട്ടുകള്‍ കളിക്കവെയാണ് സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും പുറത്തായത്.

ബൗണ്ടറി നേടാനുള്ള ശ്രമത്തിനിടെ ഇഷ് സോധിയാണ് ഇരുവരുടെയും വിക്കറ്റ് വീഴ്ത്തിയത്. രണ്ടാം ഇന്നിങ്സില്‍ ഡ്യൂ വലിയൊരു ഘടകമാകുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഒരു ബാറ്റിങ് യൂണിറ്റ് എന്ന നിലയില്‍ കൂടുതല്‍ റണ്‍സ് നേടാനാണ് ഞങ്ങള്‍ ശ്രമിച്ചത്. കാരണം രണ്ടാം ഇന്നിങ്സില്‍ ആനുകൂല്യം ലഭിക്കണമെങ്കില്‍ എക്സ്ട്രാ റണ്‍സ് ഞങ്ങള്‍ക്ക് ആവശ്യമായിരുന്നു.

അതിനുശേഷം കുറച്ചധികം അറ്റാക്കിങ് ഷോട്ടുകള്‍ ഞങ്ങള്‍ കളിച്ചു. എന്നാലത് വിജയിച്ചില്ല. അതായിരുന്നു ബാറ്റിങ് യൂണിറ്റ് എന്ന നിലയിലുള്ള ഞങ്ങളുടെ സമീപനം. രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് എളുപ്പമാകും. അതുകൊണ്ട് തന്നെ ബൗളര്‍മാര്‍ക്ക് എക്സ്ട്രാ റണ്‍സിന്റെ ആനുകൂല്യം അനിവാര്യമായിരുന്നു.

” ” രണ്ടാം ഇന്നിങ്സില്‍ ഞങ്ങള്‍ ലെങ്ത് ബോളുകള്‍ എറിഞ്ഞപ്പോള്‍ അത് പിച്ചില്‍ ഹോള്‍ഡ് ചെയ്യുന്നുണ്ടായിരുന്നില്ല. എന്നാല്‍ ആദ്യ ഇന്നിങ്സില്‍ നോക്കൂ, ലെങ്ത് ബോളില്‍ പുള്‍ഷോട്ടും റണ്‍സ് നേടുന്നതും ദുഷ്കരമായിരുന്നു. രണ്ടാം ഇന്നിങ്സില്‍ വിക്കറ്റ് മെച്ചപ്പെടുമെന്ന് കഴിഞ്ഞ മത്സരത്തിലും ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.

അതുകൊണ്ടാണ് 20-25 റണ്‍സ് അധികം നേടാന്‍ ഞങ്ങള്‍ ശ്രമിച്ചത്. ടോസ് എന്നത് നിര്‍ണായക ഘടകമായി മാറികൊണ്ടിരിക്കുന്നു. ” ബുംറ പറഞ്ഞു. ഇതേ പിച്ചില്‍ സമാനമായ രീതിയിലായിരുന്നു കഴിഞ്ഞ മത്സരത്തില്‍ ഓസ്‌ട്രേലിയ പരാജയപെട്ടത്.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 20 ഓവറില്‍ 125 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. മറുപടി ബാറ്റിങില്‍ ഇംഗ്ലണ്ട് 11.4 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …