Breaking News

കുഞ്ഞുസമ്പാദ്യം ദുരിതാശ്വാസ നിധിയിൽ നൽകി; 18ആം വയസ്സിൽ 48 മില്യൺ ലോട്ടറിയടിച്ച് ജൂലിയറ്റ്

ടൊറന്റൊ : നമ്മൾ ഒരു നന്മ ചെയ്‌താൽ കാലങ്ങൾ കഴിഞ്ഞും അതിന്റെ ഫലം നമ്മെ തേടിയെത്തുമെന്ന് പറയാറുണ്ട്. അത് ശരി വെക്കുന്ന തരത്തിൽ ഒരു പെൺകുട്ടിയെ തേടി അവൾ അർഹിക്കുന്ന സൗഭാഗ്യം എത്തിയെന്ന വാർത്ത ലോകശ്രദ്ധയാകർഷിക്കുകയാണ്.

കാനഡയിലെ ഉത്തര ഒന്താരിയോയിൽ നിന്നുള്ള ജൂലിയറ്റ് ലാമർ അവളുടെ അഞ്ചാം വയസ്സിൽ തന്റെ കുഞ്ഞു സാമ്പാദ്യം മുഴുവൻ ഭൂകമ്പബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ നിധിയിലേക്ക് ദാനം ചെയ്തിരുന്നു. ജൂലിയറ്റിന് 18 വയസ്സായപ്പോൾ മെഗാബംബർ ലോട്ടറി വഴി 48 മില്യൺ ഡോളറാണ് ചെയ്ത നല്ല കാര്യത്തിനുള്ള പ്രതിഫലമായി ലഭിച്ചത്.

2010ൽ ഹെയ്തി അതിശക്തമായ ഭൂചലനത്തെ നേരിട്ടപ്പോൾ ലോകരാജ്യങ്ങളെല്ലാം സഹായഹസ്തം അവർക്ക് നേരെ നീട്ടിയിരുന്നു. പണം സൂക്ഷിച്ച് വെക്കുന്ന ശീലമുള്ള കുഞ്ഞു ജൂലിയറ്റ് അന്ന് അവളുടെ കുടുക്കയിൽ നിന്നും 61.38 ഡോളറാണ് സഹായനിധിയിലേക്ക് നൽകിയത്. മുത്തച്ഛന് ഐസ്ക്രീം വാങ്ങാൻ പോയ ജൂലിയറ്റ് അദ്ദേഹത്തിന്റെ നിർദേശപ്രകാരം ഐസ്ക്രീമിന് പകരം ലോട്ടറി എടുക്കുകയായിരുന്നു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …