Breaking News

കോവിഡിൽ മുങ്ങി കേരളം; ഇന്ന്​ 19,577 പേര്‍ക്ക് സ്ഥിരീകരിച്ചു: 17,839 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം; 1275 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല…

സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളത്താണ്​ ഏറ്റവും കൂടുതല്‍ പേര്‍ക്ക്​ ഇന്ന്​ കോവിഡ്​ സ്ഥിരീകരിച്ചത്​. 3212 പേര്‍ക്കാണവിടെ കോവിഡ്​ ബാധിച്ചത്​. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 397 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4978 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 3880 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

കോഴിക്കോട് 2341
മലപ്പുറം 1945
തൃശൂര്‍ 1868
കോട്ടയം 1510
തിരുവനന്തപുരം 1490
കണ്ണൂര്‍ 1360

ആലപ്പുഴ 1347
പാലക്കാട് 1109
കാസര്‍ഗോഡ് 861
കൊല്ലം 848
ഇടുക്കി 637
വയനാട് 590
പത്തനംതിട്ട 459

17,839 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1275 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം 3083
കോഴിക്കോട് 2279
മലപ്പുറം 1818
തൃശൂര്‍ 1833
കോട്ടയം 1427
തിരുവനന്തപുരം 1203
കണ്ണൂര്‍ 1162

ആലപ്പുഴ 1337
പാലക്കാട് 424
കാസര്‍ഗോഡ് 815
കൊല്ലം 840
ഇടുക്കി 620
വയനാട് 575
പത്തനംതിട്ട 423

66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍, കണ്ണൂര്‍ 14 വീതം, കാസര്‍ഗോഡ് 8, തിരുവനന്തപുരം, വയനാട് 6 വീതം, പാലക്കാട് 5, കോട്ടയം, എറണാകുളം 4 വീതം, കൊല്ലം 3, പത്തനംതിട്ട, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …