Breaking News

ഡൽഹി ക്യാപിറ്റൽസിന്‍റെ ക്യാപ്റ്റനായി മെഗ് ലാനിങ്

വനിതാ പ്രീമിയർ ലീഗ് ടീമായ ഡൽഹി ക്യാപിറ്റൽസിന്‍റെ ക്യാപ്റ്റനായി മെഗ് ലാനിങ്. 30 കാരിയായ മെഗ് ഓസ്ട്രേലിയൻ ദേശീയ ടീമിന്‍റെ ക്യാപ്റ്റൻ കൂടിയാണ്.

ടോപ് ഓർഡർ ബാറ്ററായ മെഗ് 2014 മുതൽ ഓസ്ട്രേലിയൻ ദേശീയ ടീമിൻ്റെ നായികയാണ്. അടുത്തിടെ ദക്ഷിണാഫ്രിക്കയിൽ നടന്ന ടി 20 ലോകകപ്പ് ഉൾപ്പെടെ ഓസ്ട്രേലിയയ്ക്കൊപ്പം അഞ്ച് ടി 20 ലോകകപ്പുകൾ മെഗ് നേടിയിട്ടുണ്ട്. ഇതിൽ നാലും ക്യാപ്റ്റൻ സ്ഥാനത്തിരിക്കുമ്പോളായിരുന്നു. അന്താരാഷ്ട്ര കരിയറിൽ രണ്ട് ഏകദിന ലോകകപ്പുകളും മെഗ് നേടിയിട്ടുണ്ട്. ക്യാപ്റ്റനെന്ന നിലയിൽ 2022ലെ കിരീടവും നേടി.

മെഗിന്‍റെ ദേശീയ ടീം സഹതാരങ്ങളായ അലീസ ഹീലിയും ബെത്ത് മൂണിയും വനിതാ പ്രീമിയർ ലീഗ് ടീമിന്‍റെ ക്യാപ്റ്റൻമാരാണ്. ഇന്ത്യയുടെ ജെമീമ റോഡ്രി​ഗസാണ് വൈസ് ക്യാപ്റ്റൻ. ഞായറാഴ്ച റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയാണ് ഡൽഹിയുടെ ആദ്യ മത്സരം.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …