Breaking News

അതിവേഗം 100 ഗോളുകള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി എംബാപ്പെ…

അതിവേഗം 100 ഗോളുകള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഫ്രഞ്ച് താരമായി പിഎസ്ജിയുടെ കിലിയന്‍ എംബാപ്പെ. ലിയോണിനെതിരായ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയാണ് എംബാപ്പെ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്.

1969ല്‍ ഹെര്‍വേ റെവേലി സെയ്ന്റിനായി 100 ഗോള്‍ നേടിയ റെക്കോര്‍ഡാണ് എംബാപ്പെ സ്വന്തം പേരില്‍ കുറിച്ചത്.

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്; ഒന്നിലധികം വിഭാഗങ്ങളില്‍ പരിഗണിക്കപ്പെട്ട് മരയ്ക്കാര്‍; 17 മലയാള ചിത്രങ്ങള്‍ അന്തിമ റൗണ്ടില്‍; ‘മരക്കാര്‍’ മുതല്‍ ‘വൈറസ്’ വരെ….Read more

എംബാപ്പെയുടെ മികവില്‍ പിഎസ്ജി ലിയോണിനെ 4-2ന് തോല്‍പ്പിച്ച്‌ ലീഗ് വണ്ണില്‍ ഒന്നാമതെത്തി. ഡാനിലോ, ഡി മരിയ എന്നിവരും ഓരോ ഗോള്‍ വീതം നേടി.

ഏറെക്കാലത്തിന് ശേഷം നെയ്മര്‍ പിഎസ്ജിക്കായി കളത്തിലിറങ്ങി. പരിക്കില്‍ നിന്ന് മോചിതനായ നെയ്മര്‍ 70ാം മിനിറ്റില്‍ എംബാപ്പെയ്ക്ക് പകരമായിട്ടാണ് ഇറങ്ങിയത്. 30 മത്സരങ്ങളില്‍ നിന്ന് 66 പോയിന്റുമായി ഗോള്‍ ശരാശരിയുടെ

അടിസ്ഥാനത്തില്‍ പട്ടികയില്‍ മുന്നിലാണ് പിഎസ്ജി. ലില്ലെ ഒഎസ്സി 30 മത്സരങ്ങളില്‍ നിന്ന് 66 പോയിന്റുമായി പിഎസ്ജിയുടെ ഒപ്പമുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …