Breaking News

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്; ഒന്നിലധികം വിഭാഗങ്ങളില്‍ പരിഗണിക്കപ്പെട്ട് മരയ്ക്കാര്‍; 17 മലയാള ചിത്രങ്ങള്‍ അന്തിമ റൗണ്ടില്‍; ‘മരക്കാര്‍’ മുതല്‍ ‘വൈറസ്’ വരെ….

2019 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. അന്തിമ റൗണ്ടില്‍ 17 മലയാള ചിത്രങ്ങള്‍ ഇടം നേടിയിരുന്നു. സംവിധാനം, കലാസംവിധാനം, വസ്ത്രാലങ്കാരം തുടങ്ങിയ വിഭാഗങ്ങളില്‍ മരയ്ക്കാറിനെ പരിഗണിച്ചിരുന്നു.

അഞ്ച് പ്രദേശിക ജൂറികള്‍ ആദ്യഘട്ടത്തില്‍ സിനിമകള്‍ കണ്ട് അന്തിമഘട്ടത്തിലേക്ക് സിനിമകള്‍ സമര്‍പ്പിക്കുകയായിരുന്നു. 5000 സ്ക്രീനുകളില്‍, അഞ്ചു ഭാഷകളിലായി, 2020

രാജ്യത്ത്​ കോവിഡിന്‍റെ രണ്ടാംവരവ്​; കഴിഞ്ഞ 24 മണിക്കൂറിനിടെ 212 മരണം ; അരലക്ഷത്തോളം പുതിയ രോഗബാധിതര്‍…Read more

മാര്‍ച്ച്‌ 26ന് മലയാള സിനിമയുടെ ബ്രഹ്‌മാണ്ഡ ചിത്രമായ മരയ്ക്കാര്‍ തിയേറ്ററില്‍ എത്തിക്കാനിരിക്കവെയാണ് കോവിഡ് പൊട്ടിപ്പുറപ്പെടലും തൊട്ടുപിന്നാലെ ലോക്ക്ഡൗണും വന്നു ചേര്‍ന്നത്.

ആദ്യം തന്നെ റിലീസ് മാറ്റി വച്ച സിനിമകളുടെ കൂട്ടത്തില്‍ മരയ്ക്കാറും ഉള്‍പ്പെട്ടു. ഈ വര്‍ഷം ജനുവരിയില്‍ തിയേറ്റര്‍ തുറന്നപ്പോഴും മരയ്ക്കാര്‍ മാര്‍ച്ച്‌ മാസം റിലീസ് പറഞ്ഞെങ്കിലും

നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വീണ്ടും മാറ്റിവയ്‌ക്കേണ്ടി വന്നു. മെയ് 13 ആണ് പുതിയ റിലീസ് തിയതി. മരയ്ക്കാര്‍- അറബിക്കടലിന്റെ സിംഹം, സമീറ, വാസന്തി, ജല്ലിക്കെട്ട്,

മൂത്തോന്‍, കുമ്ബളങ്ങി നെറ്റ്‌സ്, വൈറസ്, ഇഷ്‌ക് തുടങ്ങിയ ചിത്രങ്ങള്‍ വിവിധ വിഭാഗങ്ങളിലേക്ക് പരിഗണിക്കപ്പെട്ടിരുന്നു.

ഇക്കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങളില്‍ ഈ ചിത്രം മൂന്ന് അവാര്‍ഡുകള്‍ നേടിയിരുന്നു. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റായി വിനീത്, കൊറിയോഗ്രാഫിക്ക് ബ്രിന്ദ, പ്രസന്ന സുജിത് എന്നിവര്‍ക്കും പ്രത്യേക പുരസ്‌കാരം സിദ്ധാര്‍ഥിനും ലഭിച്ചിരുന്നു.

പ്രിയദര്‍ശന്റെ മകനായ സിദ്ധാര്‍ത്ഥിന് മികച്ച വി.എഫ്‌എക്‌സിനുള്ള പ്രത്യേക പുരസ്‌കാരമാണ് ലഭിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …