Breaking News

മുകേഷ് അംബാനിയെ പിന്നിലാക്കി ഏഷ്യയിലെ ഏറ്റവും വലിയ സമ്ബന്നനായി ഗൗതം അദാനി…

ധനസമ്ബത്തില്‍ മുകേഷ് അംബാനിയെ പിന്നിലാക്കി ഇന്ത്യ കണ്ട മികച്ച വ്യവസായിയും അദാനി ഗ്രൂപ്പ് ചെയര്‍മാനുമായ ഗൗതം അദാനി. ഇതോടെ ഭാരതത്തിലെ മാത്രമല്ല, ഏഷ്യയിലെ തന്നെ ഏറ്റവും ധനികനായ വ്യക്തിയായി മാറിയിരിക്കുകയാണ് ഗൗതം അദാനി ശാന്തിലാല്‍ എന്ന അദാനി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 55 ബില്യണ്‍ ഡോളര്‍ സമ്ബത്താണ് അദാനി സ്വായത്തമാക്കിയത്. എന്നാല്‍ 14.3 ബില്യണ്‍ ഡോളര്‍ മാത്രമാണ് മുകേഷ് അംബാനിക്ക് കൂട്ടിച്ചേര്‍ക്കാനായത്.

2020 മാര്‍ച്ചില്‍ അദാനിയുടെ സമ്ബത്ത് 4.91 ബില്യണ്‍ ഡോളറായിരുന്നു. എന്നാലിപ്പോള്‍ ഇത് 83.89 ബില്യണ്‍ യുഎസ് ഡോളറായാണ് കുതിച്ചുയര്‍ന്നത്. അതായത് ഒന്നരവര്‍ഷത്തിനിടെ സമ്ബത്തില്‍ 250 ശതമാനം വര്‍ദ്ധനവ്. ഇതോടെയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമയായ മുകേഷ് അംബാനിയെ പിന്നിലാക്കി അദാനി ഗ്രൂപ്പ് ചെയര്‍മാനായ അദാനിക്ക് ധനസമ്ബത്തില്‍ ഒന്നാം സ്ഥാനം നേടിയത്.

അദാനി ഗ്രൂപ്പിന് കീഴില്‍ അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ് ആന്‍ഡ് ലോജിസ്റ്റിക്‌സ്, അദാനി പവര്‍, അദാനി ട്രാന്‍സ്മിഷന്‍, അദാനി ഗ്രീന്‍, അദാനി ഗ്യാസ് തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് ഉള്ളത്. അഞ്ച് ലക്ഷം രൂപ മുതല്‍ മുടക്കി ആരംഭിച്ച കൊച്ചുവ്യവസായത്തില്‍ നിന്നാണ് ഇന്ന് ലോകം കണ്ട ഏറ്റവും മികച്ച വ്യവസായിയും ശതകോടീശ്വരനുമായി അദാനി മാറിയത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …