Breaking News

ശ്വാസം നിലച്ച നിമിഷം; കിണർ ഇടിഞ്ഞ് ചെളിയിലകപ്പെട്ട അഹദിന് രക്ഷകനായി പരശുരാമൻ

കോട്ടക്കൽ : അഹദിന് ഇത് രണ്ടാം ജന്മമാണ്. മരണത്തിൽ നിന്നും കൈപിടിച്ചുയർത്തിയ പരശുരാമനാവട്ടെ ദൈവതുല്യനും. ഇടിഞ്ഞുവീണ കിണറിൽ നിന്നും ജീവൻ പണയപ്പെടുത്തിയാണ് പരശുരാമൻ ഒരു ജീവൻ രക്ഷിച്ചത്.

തമിഴ്നാട് കടലൂർ സ്വദേശിയായ പരശുരാമൻ 37 വർഷമായി കോട്ടക്കലിലാണ് താമസം. പാഴ്സൽ വിതരണ കേന്ദ്രത്തിൽ ഗുഡ്സ് ഓട്ടോ ഓടിക്കുന്ന പരശുരാമൻ വലിയൊരു നിയോഗം പോലെയാണ് സംഭവസ്ഥലത്ത് എത്തിയത്. ഖുർബാനിയിലെ വീട്ടിൽ നിന്നും രക്ഷിക്കൂ എന്ന് വിളിച്ചുകൊണ്ട് ചിലർ ഓടിവരുന്നത് കണ്ട് അങ്ങോട്ട്‌ എത്തിയപ്പോഴാണ് കിണറിൽ ആളുകൾ കുടുങ്ങി എന്ന് മനസ്സിലാകുന്നത്. മുൻപ് കിണർ പണിക്ക് പോയതിന്റെ ധൈര്യം കൈമുതലാക്കി സമയം പാഴാക്കാതെ കിണറിലേക്ക്‌ ഇറങ്ങി.

ചെളിയിൽ പുതഞ്ഞ മണ്ണ് അനങ്ങുന്നത് കണ്ട് അവിടെ പരിശോധിച്ചപ്പോൾ തലയും വിരലും കണ്ടു. ശ്വാസം കിട്ടുന്നതിനായ് മണ്ണുമാറ്റി ധരിച്ചിരുന്ന വസ്ത്രം കീറി വീശിയപ്പോൾ ഉള്ളിൽ അകപ്പെട്ട അഹദ് ശ്വസിച്ച് തുടങ്ങി. ആളെ പുറത്തെടുത്ത് 100 മീറ്റർ അകലെയുള്ള ദേശീയ പാതയിലേക്കോടി ആളുകളെ കൂട്ടിയാണ് പരശുരാമൻ അഹദിനെ രക്ഷപെടുത്തിയത്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …