Breaking News

പാചക വാതക വില വർധനവിനെ ന്യായീകരിച്ച് കെ സുരേന്ദ്രൻ

കൊച്ചി: പാചക വാതക വില വർധനവിനെ ന്യായീകരിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഉയർത്തിയ തുക കൊണ്ട് പുട്ടടിക്കുകയല്ല കേന്ദ്രം ചെയ്യുന്നത്. പെട്രോളിയം കമ്പനികൾക്ക് നൽകാനുള്ള മുഴുവൻ തുകയും സർക്കാർ നൽകിയിട്ടുണ്ട്.

സിലിണ്ടർ ഗ്യാസിന്‍റെ കാലം കഴിഞ്ഞു. സിറ്റി ഗ്യാസ് ലൈൻ പദ്ധതി എല്ലാ നഗരങ്ങളിലും എത്തും. അതോടെ സിലിണ്ടർ ഗ്യാസിന്‍റെ ഉപയോഗം നിലയ്ക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില 50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ പുതിയ ഗാർഹിക സിലിണ്ടറിന്‍റെ വില 1,110 രൂപയായി ഉയർന്നു. വാണിജ്യ സിലിണ്ടറിന്‍റെ വില 351 രൂപയാണ് വർധിപ്പിച്ചത്. വാണിജ്യ സിലിണ്ടർ ലഭിക്കാൻ ഇപ്പോൾ 2,124 രൂപ നൽകണം. നേരത്തെ വാണിജ്യ ഗ്യാസ് സിലിണ്ടറിന്‍റെ വില 1,773 രൂപയായിരുന്നു. പുതുക്കിയ വില പ്രാബല്യത്തിൽ വന്നു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …