Breaking News

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി ; ഇന്നത്തെ നിരക്കുകള്‍ അറിയാം…

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധനവ്. തുടര്‍ച്ചയായി രണ്ടു ദിവസം വിലയില്‍ മാറ്റമില്ലാതെ നിന്നശേഷമാണ് ഇന്ന് വില കൂടിയത്. പവന് ഇന്ന് 200 രൂപയാണ് കൂടിയത്.

ഇതോടെ പവന് 34,880 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 25 രൂപ കൂടി 4360 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസം രേഖപ്പെടുത്തുന്ന

ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില. തിങ്കളാഴ്ച സ്വര്‍ണം ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞിരുന്നു. ഒരാഴ്ചക്കിടെ മാത്രം 1320 രൂപയാണ് പവന്

കുറഞ്ഞത്. ‌ജൂലൈയില്‍ മുന്നേറ്റം തുടര്‍ന്ന സ്വര്‍ണം ഓഗസ്റ്റില്‍ താഴേക്ക് പോകുന്ന കാഴ്ചയാണ് സംസ്ഥാനത്തെ വിപണിയില്‍ കാണുന്നത്.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …