ഭാരത് ബയോടെക് നിര്‍മിച്ച കൊവാക്‌സിന് ഓസ്ട്രേലിയയില്‍ അംഗീകാരം നല്‍കി. കോവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഓസ്ട്രേലിയിലെത്തുമ്ബോള്‍ ക്വാറന്റിന്‍ നിര്‍ബന്ധമില്ലെന്നും ഓസ്ട്രേലിയ വ്യക്തമാക്കി. ചൈന നിര്‍മിത വാക്സിനായ സിനോഫാമിനും ഓസ്‌ട്രേലിയ അംഗീകാരം നല്‍കിയിട്ടുണ്ട്. അതെ സമയം രാജ്യത്ത് കഴിഞ്ഞ ദിവസം 12,514 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,58,817 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയില്‍ തുടരുന്നത്. 248 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ ആക്റ്റീവ് കേസുകള്‍ ആണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ആകെ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 106 കോടി 31 ലക്ഷം കവിഞ്ഞു.
Check Also
സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.
സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി. അവാർഡ് കൾ. 1. 2012.13 …
NEWS 22 TRUTH . EQUALITY . FRATERNITY