ടോയ്‌ലറ്റില്‍ പോകുമ്ബോള്‍ കെെയ്യില്‍ ഫോണ്‍ ഇല്ലെങ്കില്‍ ചിലര്‍ക്ക് വലിയ ബുദ്ധിമുട്ടാണ്. ടോയ്‌ലറ്റില്‍ ഫോണ്‍ കൊണ്ട് പോകുന്നത് നല്ല ശീലമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാരണം പെെല്‍സ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
വാട്സാപ്പ് നോക്കാനും മെയില്‍ ചെക്ക് ചെയ്യാനുമെല്ലാം ടോയ്‌ലറ്റില്‍ പോകുമ്ബോള്‍ ഫോണ്‍ ഉപയോഗിക്കുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നാണ് ക്ലിനിക്കല്‍ ഡയറക്ടര്‍ ഓഫ് പേഷ്യന്റ്.ഇന്‍ഫോമിലെ ഡോ. സാറാ ജാര്‍വിസ് പറയുന്നത്. കൂടുതല്‍ സമയം ടോയ്‍ലറ്റില്‍ ചെലവഴിക്കുന്നത് മലദ്വാരത്തിലെ ഞരമ്ബുകളുടെ പ്രഷര്‍ കൂടാന്‍ കാരണമാകുമെന്നും അദ്ദേഹം പറയുന്നു.
മൊബെെല്‍ ഫോണ്‍ ടോയ്ലറ്റില് ഉപയോഗിക്കുമ്ബോള്‍ മലദ്വാരത്തിന്റെ ഭിത്തികളില്‍ കൂടുതല്‍ സമ്മര്‍ദം ഏല്‍പ്പിക്കുകയും ഇത് പൈല്‍സ്, ഫിഷേഴ്സ് എന്നിവയ്ക്ക് കാരണമാകുമെന്നും സാറാ വ്യക്തമാക്കി. ടോയ്‌ലറ്റില്‍ പോകുമ്ബോള്‍ ഫോണ്‍ മാത്രമല്ല പത്രവും പുസ്തകങ്ങളും കൊണ്ടു പോകുന്ന ശീലമുണ്ടെങ്കില്‍ അത് മാറ്റിയെടുക്കണമെന്നും സാറാ പറയുന്നു.