Breaking News

ജോജുവിന് എതിരായ ആക്രമണം; ‘അമ്മ’ക്കെതിരെ രൂക്ഷവിമർശനവുമായി ഗണേഷ് കുമാര്‍ എംഎല്‍എ….

നടന്‍ ജോജുവിന് എതിരായ ആക്രമണത്തില്‍ അമ്മക്കെതിരെ രൂക്ഷവിമർശനവുമായി ഗണേഷ് കുമാര്‍ എം എല്‍ എ. അമ്മ നേതൃത്വം എന്തുകൊണ്ട് മൗനം പാലിച്ചു എന്ന് മനസിലാകുന്നില്ലെന്ന് ഗണേഷ്കുമാര്‍ വിമര്‍ശിച്ചു. കോണ്ണ്ഗ്ര‍സ് നേതാക്കള്‍ പോലും ആക്രമണത്തെ അപലപിച്ചപ്പോള്‍ അമ്മയുടെ സെക്രട്ടറി മൗനം പാലിച്ചു. ഇതിന് ഇടവേള ബാബു മറുപടി പറയണമെന്നും ഗണേഷ്കുമാര്‍ വ്യക്തമാക്കി. അമ്മയുടെ സമീപനം മാറ്റണം. അമ്മയുടെ മീറ്റിംങ്ങില്‍ പ്രതിഷേധം അറിയിക്കും. അദ്ദേഹം പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …